cishal-new-filim-lathi
തമിഴ് നടൻ വിശാലിനെ നായകനാക്കി എ. വിനോദ്‌കുമാർ സംവിധാനം ചെയ്യുന്ന ചിത്രമായ ലാത്തി ചിത്രീകരണം തുടങ്ങിയതുമുതൽ വാർത്തകളിൽ ഇടം പിടിക്കുകയാണ്. ഇതിനുള്ള പ്രധാനകാരണം ആക്ഷൻ രംഗങ്ങളാണ്.
ഇപ്പോഴിതാ, വീണ്ടും സിനിമയുമായി ബന്ധപ്പെട്ട് മറ്റൊരു വർത്തകൂടി പുറത്ത് വരുകയാണ്. ക്ലൈമാക്സ് സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ വിശാലിന് പരിക്കേറ്റു എന്നതാണത്. താരത്തിന്റെ കാലിനാണ് പരിക്കേറ്റിരിക്കുന്നത്. എന്നാലിത് പൊട്ടല്‍ അല്ലെന്ന് ഡോക്ടര്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തെത്തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. പരിക്ക് ഭേദമായി വിശാല്‍ എത്തിയാലുടന്‍ ചിത്രീകരണം പുനരാരംഭിക്കും. ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം എന്റര്‍ടെയിന്‍മെന്റ് ഇന്‍ഡസ്ട്രി ട്രാക്കര്‍ ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തിട്ടുമുണ്ട്.
ഇതേ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് വിശാല്‍ ഇതിനുമുന്നെയും അപകടത്തില്‍പ്പെട്ടിരുന്നു. അന്ന് കെട്ടിടത്തിന്റെ ഒരു നിലയില്‍ നിന്ന് മറ്റൊരു നിലയിലേക്ക് ചാടുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. അന്ന് കൈയ്ക്കായിരുന്നു പരിക്ക്. പീറ്റര്‍ ഹെയ്ന്‍ സംഘട്ടനസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് വിശാല്‍ എത്തുന്നത്.
സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…
ന്യൂയോര്‍ക്കില്‍ നടന്ന 81-ാമത് യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിനിടയില്‍, ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമായ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിലെ (UNSC) സ്ഥിരാംഗത്വത്തിന്…
ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍, ഏകധ്രുവ ലോകക്രമത്തിനെതിരെയും കാലഹരണപ്പെട്ട അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്കെതിരെയും കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ 'പി4എം'…
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…