തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വിഷു ബമ്പർ ഒന്നാം സമ്മാനമായ 12 കോടി പാലക്കാട്ടെ ഏജൻസികോഴിക്കോട് വിറ്റ ടിക്കറ്റിന്. VD204266 നമ്പർ ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അർഹമായത്. രണ്ടാം സമ്മാനമായ ഒരു കോടി രൂപ വീതമുള്ള സമ്മാനം VA 699731, VB 207068, VC 263289, VD 277650, VE 758876, VG 203046 നമ്പർ ടിക്കറ്റുകൾ നേടി.
VA 223942, VB 207548, VC 518987, VD 682300, VE 825451, VG 273186 ടിക്കറ്റുകൾക്കാണ് മൂന്നാം സമ്മാനം. പത്തു ലക്ഷം രൂപ വീതമാണ് മൂന്നാം സമ്മാനക്കാർക്ക് ലഭിക്കുന്നത്. VA 178873, VB 838177, VC 595067, VD 795879, VE 395927, VG 436026 ടിക്കറ്റുകൾക്കാണ് നാലാം സമ്മാനം. അഞ്ചു ലക്ഷം രൂപ വീതം ലഭിക്കും.
ആറു പരമ്പരകളിലായുള്ള ടിക്കറ്റിന് 300 രൂപയായിരുന്നു വില. വിപണിയിലെത്തിച്ച 45 ലക്ഷം ടിക്കറ്റുകളിൽ തിങ്കളാഴ്ച വൈകീട്ട് നാലുമണി വരെയുള്ള കണക്കുകൾ പ്രകാരം 42,17, 380 ടിക്കറ്റുകൾ വിറ്റുപോയിരുന്നു.

