Kerala

നർക്കോട്ടിക് ജിഹാദ് പച്ചപരമാർത്ഥം; പാലാ ബിഷപിന് പൂർണ പിന്തുണയുമായി  വിശ്വ ഹിന്ദു പരിഷത്ത്

തിരുവനന്തപുരം: കേരളത്തിൽ വർധിച്ചു വരുന്ന ജിഹാദി പ്രവർത്തനങ്ങളിൽ സർക്കാർ അവലംഭിക്കുന്ന നിഷ്‌ക്രിയത്വവും നിസ്സംഗതയും ഹിന്ദു സമൂഹം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന്‌ വിശ്വ ഹിന്ദു പരിഷത്ത്. പാകിസ്ഥാൻ അടക്കമുള്ള ഇസ്ലാമിക രാജ്യങ്ങളിൽ നിന്നും കേരളത്തിലെത്തിക്കുന്ന മയക്കു മരുന്ന് മാഫിയ സംഘങ്ങളെ  മുസ്ലിം ഭീകരവാദികളാണ് നിയന്ത്രിക്കുന്നത് എന്നും വിശ്വ ഹിന്ദു പരിഷത്ത് പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നു.

നർക്കോട്ടിക് ജിഹാദ് അഭിവന്ദ്യനായ പാലാ ബിഷപ്പ് ശ്രീ കല്ലറങ്ങാട്ട് പിതാവിന്റെ ഭാവനാ സൃഷ്ടിയല്ല മറിച്ച് പച്ചയായ പരമാർഥമാണെന്നും, തന്റെ ഇടവക അംഗങ്ങളോട് തനിക്ക് ബോധ്യമുള്ള നഗ്ന സത്യങ്ങൾ തുറന്നു പറയാൻ അവകാശം സഭാദ്ധ്യക്ഷന് ഉണ്ടെന്നും വി എച്ച് പി വ്യക്തമാക്കി. അഭിവന്ദ്യ പിതാവിനെ അപമാനിച്ചും അവഹേളിച്ചും സൈബർ ആക്രമണം നടത്തുകയും പ്രതികരിക്കുന്നവരുടെ വായടപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഭീകരന്മാർക്കെതിരെ നടപടി എടുക്കാൻ സർക്കാർ തയ്യാറാവാത്തത് അപലപനീയമാന്നെന്ന് വി എച്ച് പി വ്യക്തമാക്കി.

ലവ് ജിഹാദ് ,സെക്സ് ജിഹാദ്, ലാൻഡ് ജിഹാദ്, നർകോട്ടിക് ജിഹാദ്, സാമ്പത്തിക ജിഹാദ് ,ഹലാൽ ജിഹാദ് അടക്കം ഉള്ള എല്ലാ ജിഹാദി പ്രവർത്തനങ്ങളും അന്വേഷിച്ചു നടപടി സ്വീകരിക്കുന്നതിൽ സംസ്ഥാന സർക്കാർ ദയനീയ പരാജയമാണെന്ന് വിശ്വ ഹിന്ദു പരിഷദ് അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിൽ രാജ്യ ദ്രോഹികളെ നിലക്ക് നിർത്താൻ, നിയമ നടപടികൾ സ്വീകരിക്കുന്നതിന് നിഷ്പക്ഷ കേന്ദ്ര അന്വേഷണ ഏജൻസികളെ നിയോഗിച്ച് കേരളത്തെ രക്ഷിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് വി എച്ച് പി ആവശ്യപ്പെട്ടു. 
                      
ലബനോൻ എന്ന് ക്രിസ്ത്യൻ രാജ്യത്തെ നർകോട്ടിക് ജിഹാദ് ഉപയോഗിച്ച എങ്ങനെ ഇസ്ലാംവത്കരിച്ചു എന്നത് തന്നെ നർകോട്ടിക് ജിഹാദ് ഉണ്ട് എന്നതിന്റെ പ്രത്യക്ഷ തെളിവാണ് എന്ന് വി എച്ച് പി കൂട്ടിച്ചേർത്തു.

admin

Recent Posts

ജനങ്ങളെ ദ്രോഹിക്കുന്ന രാഷ്‌ട്രീയം ബിജെപി അനുവദിക്കില്ല!കോൺഗ്രസും സമാജ്‌വാദി പാർട്ടിയും തൃണമൂൽ രാഷ്‌ട്രീയം കളിക്കുന്നു ; വിമർശനവുമായി പ്രധാനമന്ത്രി

ലക്‌നൗ: സമാജ്‌വാദി പാർട്ടിക്കെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ഉത്തർപ്രദേശിൽ ‘ തൃണമൂൽ രാഷ്‌ട്രീയം’ പരീക്ഷിച്ച് ദരിദ്രരെ…

10 mins ago

കോഴിക്കോട് മെഡിക്കൽ കോളേജിലെ അവയവം മാറിയുള്ള ശസ്ത്രക്രിയ ! ഡോക്ടർക്ക് സസ്പെൻഷൻ

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്ക് സസ്‌പെൻഷൻ. അസോസിയേറ്റ് പ്രൊഫസര്‍…

16 mins ago

ബിഹാറിലെ സീതാമഢിയില്‍ ബിജെപി സീതാക്ഷേത്രം നിര്‍മിക്കുമെന്ന് അമിത് ഷാ ! സീതയ്ക്കായി ഒരു ക്ഷേത്രം ആര്‍ക്കെങ്കിലും നിര്‍മിക്കാന്‍ കഴിയുമെങ്കില്‍ അത് മോദിക്കും ബിജെപിക്കും മാത്രമായിരിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി

പാറ്റ്‌ന : ബിഹാറിലെ സീതാമഢിയില്‍ സീതാക്ഷേത്രം നിര്‍മിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാമക്ഷേത്രത്തില്‍നിന്ന് സ്വയം അകന്നുനിന്നവര്‍ക്ക് അതിന് കഴിയുകയില്ലെന്നും…

36 mins ago

കോഴിക്കോട് മെഡിക്കൽ കോളേജിലെ അവയവം മാറിയുള്ള ശസ്ത്രക്രിയ ! നാല് വയസുകാരിയുടെ കുടുംബം പോലീസിൽ പരാതി നൽകി

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി…

1 hour ago