Thursday, May 16, 2024
spot_img

പ്രയാഗ്രാജിലെ ട്രാൻസ് ഗംഗാ പ്രദേശത്ത് അനധികൃത പളളി നിര്‍മ്മാണം; നടപടിക്കെതിരെ വിശ്വഹിന്ദു പരിഷത്ത് രംഗത്ത്

പ്രയാഗ്രാജിലെ ട്രാൻസ് ഗംഗാ പ്രദേശത്ത് കുംഭമേള ക്ഷേത്രത്തിന് സമീപം അനദികൃതമായി പള്ളി നിർമാണം. സംഭവത്തില്‍ ജില്ലാ ഭരണകൂടത്തിന് വിശ്വഹിന്ദു പരിഷത്ത് നേതാക്കൾ മെമ്മോറാണ്ടം സമർപ്പിച്ചു. നിയമവിരുദ്ധമായ നിര്‍മ്മാണം എത്രയും വേഗം പൊളിച്ചുമാറ്റണമെന്നും അവര്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

കുംഭമേള പ്രദേശത്ത് അനധികൃത പള്ളി പണിയുന്നതിനെതിരെ വിഎച്ച്പിയുടെ കാശി പ്രാന്തിന്റെ സന്നദ്ധപ്രവർത്തകർ എ‌ഡി‌എം ന് ഒരു മെമ്മോറാണ്ടം കൈമാറിയിട്ടുണ്ടെന്ന് വി‌എച്ച്‌പി വക്താവ് അശ്വനി മിശ്ര മാധ്യമപ്രവർത്തകരോട് പറഞ്ഞു. നഗരത്തിന്റെ സാമുദായിക ഐക്യത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരു കൂട്ടം അജ്ഞാതർ പള്ളി നിർമാണം അനധികൃതമായി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നിർമാണത്തെക്കുറിച്ച് പ്രദേശത്തെ പോലീസിനും, ഉദ്യോഗസ്ഥർക്കും അറിവുണ്ടെങ്കിലും ഇതുവരെയും ശക്തമായ നടപടികളൊന്നും തന്നെ സ്വീകരിച്ചിട്ടില്ലെന്നും മിശ്ര ചൂണ്ടിക്കാട്ടി. ഇതോടൊപ്പം കുംഭമേള പ്രദേശത്തിന് സമീപം ഗംഗയുടെ തീരത്ത് അനധികൃതമായി പള്ളി നിർമാണം നടക്കുന്നതിനെതിരെ ജില്ലാ അധികൃതർ ഉടൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിഎച്ച്പി വോളന്റിയർമാരും രംഗത്ത് വന്നിരുന്നു

Related Articles

Latest Articles