Tuesday, December 16, 2025

സുപ്രധാന പ്രഖ്യാപനം ഇന്ന്?,ജെ പി നദ്ദ ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണും…

ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ഇന്ന് ഉച്ചയ്ക്ക് ദില്ലിയിൽ മാധ്യമങ്ങളെ കാണും.ഇന്നലെ കോൺഗ്രസിൽ നിന്ന് രാജിവെച്ച ജ്യോതിരാദിത്യ സിന്ധ്യയുടെ ബി ജെ പിയിലേക്കുള്ള പ്രവേശനം സംബന്ധിച്ച് അദ്ദേഹം പ്രഖ്യാപനം നടത്തുമെന്ന് സൂചനയുണ്ട്.അതേസമയം,മധ്യപ്രദേശിൽ കോൺഗ്രസ് തകർന്നടിയുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിയോടെ ഭൂരിഭാഗം കോൺഗ്രസ് പ്രവർത്തകരും പാർട്ടി വിട്ട് അദ്ദേഹത്തോടൊപ്പം ചേരുമെന്ന് ഇന്നലെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Related Articles

Latest Articles