‘ദ കശ്‍മിര്‍ ഫയല്‍സ്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ വിവേക് അഗ്നിഹോത്രിയുടെ പുതിയ ചിത്രത്തിന് തുടക്കം. ദ വാക്സിൻ വാര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ലക്‌നൗവിലാണ് തുടക്കം കുറിച്ചിരിക്കുന്നത്. അവിശ്വസനീയമായ യഥാര്‍ഥ കഥയാണ് ചിത്രം പറയുകയെന്ന് വിവേക് അഗ്നിഹോത്രി വ്യക്തമാക്കിയിരുന്നു. 2023 സ്വാതന്ത്ര്യദിനത്തില്‍ റിലീസ് ചെയ്യുന്ന ചിത്രം 11 ഭാഷകളിലാണ് എത്തുക.
ഉള്ളടക്കം കൊണ്ട് സമീപകാലത്ത് ഏറെ ചര്‍ച്ചയും വിവാദവും ഉണ്ടാക്കിയ ബോളിവുഡ് ചിത്രമായിരുന്നു ‘ദ കശ്‍മിര്‍ ഫയല്‍സ്’. തിയറ്ററുകളില്‍ മികച്ച പ്രതികരണവും നേടി. കൊവിഡിനെ കുറിച്ചും രാജ്യത്തെ വാക്സിനേഷൻ പ്രക്രിയയെ കുറിച്ചുമായിരിക്കും ചിത്രമെന്നാണ് റിപ്പോര്‍ട്ട്. അയാം ബുദ്ധ പ്രൊഡക്ഷൻസ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. അഭിഷേക് അഗര്‍വാള്‍ ആര്‍ട്‍സ് ബാനറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. അഭിനേതാക്കള്‍ ആരൊക്കെ ആയിരിക്കും എന്ന് വെളിപ്പെടുത്തിയിട്ടില്ല.
കശ്‍മിരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറഞ്ഞ ചിത്രമായിരുന്നു ‘ദ കശ്‍മിര്‍ ഫയല്‍സ്’. മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്‍തവ, മൃണാൽ കുൽക്കർണി എന്നിവര്‍ അഭിനയിച്ച ‘ദ കശ്‍മിര്‍ ഫയല്‍സ്’ വൻ ഹിറ്റാകുകയും ചെയ്‍തു.
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…
പഠാൻകോട്ട് : ഇന്ത്യയുടെ സുരക്ഷാ വിവരങ്ങൾ ചോർത്താൻ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ കൗമാരക്കാരെ ലക്ഷ്യമിടുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. ചാരവൃത്തി ആരോപിച്ച്…