Saturday, December 13, 2025

വിഴിഞ്ഞം ഒന്നാംഘട്ട കമ്മിഷനിങ്; പ്രധാനസേവകൻ അനന്തപുരിയുടെ മണ്ണിൽ !!

പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ ഒന്നാം ഘട്ട കമ്മീഷനിങ്ങിനായാണ് അദ്ദേഹം തലസ്ഥാന നഗരിയിലെത്തിയത്. ഏഴേമുക്കാലോടെ തിരുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രധാനമന്ത്രി റോഡ് മാർഗം രാജ്ഭവനിലേക്ക് പോയി. കനത്തസുരക്ഷയാണ് പ്രധാനമന്ത്രിയുടെ വരവുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.

നാളെ രാവിലെ പത്തേകാലോടെ പാങ്ങോട് സൈനിക കേന്ദ്രത്തിൽ നിന്നും ഹെലികോപ്റ്റർ മാർഗമായിരിക്കും പ്രധാനമന്ത്രി വിഴിഞ്ഞത്തേക്ക് പോകുക. 10.30 ന് വിഴിഞ്ഞത്തെത്തുന്ന പ്രധാനമന്ത്രി എംഎസ്‌സി സെലസ്റ്റിനോ മരസ്കാ എന്ന മദർഷിപ്പിനെ സ്വീകരിക്കും. തുടർന്ന് തുറമുഖം സന്ദർശിച്ചശേഷമായിരിക്കും പൊതുസമ്മേളനത്തിൽ പങ്കെടുക്കുക. ഉച്ചയ്ക്ക് 12.30ഓടെ തിരുവനന്തപുരത്ത് നിന്ന് അദ്ദേഹം യാത്ര തിരിക്കും

Related Articles

Latest Articles