Friday, December 19, 2025

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് റഷ്യയുടെ പരമോന്നത ബഹുമതി സമ്മാനിച്ച് വ്ളാഡിമിർ പുടിൻ ; ഭാരതത്തിനുള്ള അംഗീകാരമെന്ന് മോദി

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യയുടെ പരമോന്നത ബഹുമതി സമ്മാനിച്ച് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ. ഓഡർ ഓഫ് സെൻറ് ആൻഡ്രു ബഹുമതിയാണ് മോദിക്ക് സമ്മാനിച്ചത്. തനിക്ക് ലഭിച്ച ബഹുമതി ഭാരതത്തിനുള്ള അംഗീകാരമെന്ന് നരേന്ദ്രമോദി ബഹുമതി ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞു.

റഷ്യ – യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ പ്രസിഡൻറ് വ്ളാദിമിർ പുടിനുമായി തുറന്ന ചർച്ച നടന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. കുട്ടികൾ ഉൾപ്പടെ മരിക്കുന്നത് വേദനാജനകമെന്നും യുദ്ധഭൂമിയിൽ ഒരു പരിഹാരവും പ്രതീക്ഷിക്കരുതെന്നും ചർച്ചയിലൂടെ പ്രശ്നപരിഹാരമുണ്ടാകണമെന്നും അദ്ദേഹം പുടിനെ ധരിപ്പിച്ചു. കുട്ടികൾ കൊല്ലപ്പെടുന്നത് വേദനാജനകമെന്നും സംഘർഷം തീർക്കണമെന്നും മോദി പരസ്യമായാണ് പറഞ്ഞത്. റഷ്യൻ സേനയിലേക്ക് തെറ്റിദ്ധരിപ്പിച്ച് സഹായികളായി റിക്രൂട്ട് ചെയ്ത 40തോളം ഇന്ത്യക്കാരെ തിരികെ എത്തിക്കണം എന്ന പ്രധാനമന്ത്രിയുടെ ആവശ്യം പുടിൻ അംഗീകരിച്ചു. ദ്വിദിന സന്ദർശനത്തിനായി ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലെത്തിയത്. നേരത്തെ റഷ്യയിലെ ഇന്ത്യൻ സമൂഹത്തെയും അദ്ദേഹം അഭിസംബോധന ചെയ്തിരുന്നു.

Related Articles

Latest Articles