International

ഉ​ത്ത​ര കൊ​റി​യ​ൻ ഏകാധിപതി കിം ​ജോ​ങ് ഉന്നുമായി വ്‌ളാഡിമിർ പു​ട്ടിൻ കൂടിക്കാഴ്ചയ്‌ക്കൊരുങ്ങുന്നുവെന്ന് റിപ്പോർട്ട് ! കൂടിക്കാഴ്ച നടക്കുക റഷ്യയിൽ വച്ച് ; യുക്രെയ്ൻ യുദ്ധത്തിൽ റഷ്യക്ക് സ​ഹാ​യം ന​ൽ​കു​ന്ന​തു​ സംബ​ന്ധി​ച്ച് ഇരു നേതാക്കളും ചർച്ച നടത്തിയേക്കും

സോ​ൾ : റഷ്യ- യുക്രെയ്ൻ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഉ​ത്ത​ര കൊ​റി​യ​ൻ ഏകാധിപതി കിം ​ജോ​ങ് ഉൻ ഈ ​മാ​സം അവസാന വാരത്തോടെ റ​ഷ്യ സ​ന്ദ​ർ​ശി​ച്ച് പ്ര​സി​ഡ​ന്റ് വ്‌ളാഡിമിർ പു​ട്ടിനു​മാ​യി ഉഭയകക്ഷി ചർ​ച്ചകൾ ന​ട​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ട്. യു​ദ്ധ​ത്തി​ൽ റ​ഷ്യ​ക്ക് ആ​യു​ധ സ​ഹാ​യം ന​ൽ​കു​ന്ന​തു​ സം​ബ​ന്ധി​ച്ച് ഇരു നേതാക്കളും നടത്തുന്ന സുപ്രധാന ചർച്ചകളും ഇതിലുൾപ്പെടും എന്നാണ് വിവരം. അ​മേ​രി​ക്കയാണ് ഇ​തു​സംബ​ന്ധി​ച്ച റിപ്പോർട്ട് പു​റ​ത്തു​വി​ട്ട​ത്. എന്നാൽ ഇക്കാര്യം റഷ്യയോ ഉത്തരകൊറിയയോ സ്ഥിരീകരിച്ചിട്ടില്ല . എ​വി​ടെ​വെ​ച്ചാ​ണ് ച​ർ​ച്ച ന​ട​ക്കു​ക​യെ​ന്ന കാ​ര്യ​ത്തിലും നിലവിൽ വ്യക്ത​ത ലഭിച്ചിട്ടില്ല.

പ്ര​ത്യേ​ക സു​ര​ക്ഷ​യൊ​രു​ക്കി​യ ട്രെ​യി​നി​ലാ​യി​രി​ക്കും കിം ​യാ​ത്ര ചെ​യ്യു​ക​യെ​ന്ന് ഒരു അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.നേരത്തെ റ​ഷ്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രി സെ​ർ​ജി ഷൊ​യ്ഗു ന​ട​ത്തി​യ ഉ​ത്ത​ര കൊ​റി​യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ റ​ഷ്യ​ക്ക് ആ​യു​ധം വി​ൽ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന​ട​ത്തി​യ​താ​യി അമേരിക്കൻ ദേ​ശീ​യ സുരക്ഷാ കൗ​ൺ​സി​ൽ ഉ​പ​ദേ​ഷ്ടാ​വ് ജോ​ൺ കി​ർ​ബി ആരോപിച്ചിരുന്നു.

ഹ്വാ​സോ​ങ് ഭൂ​ഖ​ണ്ഡാ​ന്ത​ര ബാ​ലി​സ്റ്റി​ക് മി​സൈ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള പല മാരക ആ​യു​ധ​ങ്ങ​ളും റ​ഷ്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രിയുടെ സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ ഉത്തരകൊറിയ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു. കോ​വി​ഡ് കാലഘട്ടത്തിന് ശേഷം ഉ​ത്ത​ര കൊ​റി​യയിൽ എത്തിയ ആദ്യ വി​ദേ​ശ അ​തി​ഥിയായിരുന്നു സെ​ർ​ജി ഷൊ​യ്ഗു. സന്ദർശന വേളയിൽ ഉ​ഭ​യ​ക​ക്ഷി ബന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച പു​ട്ടി​ന്റെ​യും കി​മ്മി​​ന്റെ​യും ക​ത്തു​ക​ൾ കൂ​ടി​ക്കാ​ഴ്ച​ക്കി​ടെ കൈ​മാ​റു​ക​യും ചെ​യ്തു.

ആ​യു​ധ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന് പ​ക​ര​മാ​യി റ​ഷ്യ​ എന്താകും ഉ​ത്ത​ര കൊ​റി​യ​ക്ക് പ്രതിഫലമായി നൽകുകയെന്ന ആശങ്കയിലാണ് അ​മേ​രി​ക്ക​യും ദ​ക്ഷി​ണ കൊ​റി​യ​യും. അ​മേ​രി​ക്ക​യും ദ​ക്ഷി​ണ കൊ​റി​യ​യും ജ​പ്പാ​നും ന​ട​ത്തി​യ​തി​ന് സ​മാ​ന​മാ​യി റ​ഷ്യ​യും ചൈ​ന​യും ഉ​ത്ത​ര കൊ​റി​യ​യും സം​യു​ക്ത സൈ​നി​ക പ​രി​ശീ​ല​നം നടത്തണ​മെ​ന്ന നി​ർ​ദേ​ശം റ​ഷ്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രി മു​ന്നോ​ട്ടു​വെ​ച്ച​താ​യി ദ​ക്ഷി​ണ കൊ​റി​യ​യു​ടെ ഇന്റലിജൻസ് ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. നേരത്തെയും റഷ്യ- യുക്രെയ്ൻ യുദ്ധമുഖത്ത് ഉത്തര കൊറിയൻ ആയുധങ്ങളുടെ സാന്നിദ്ധ്യം നേരത്തെയും സ്ഥിരീകരിച്ചിട്ടുണ്ട്. ആയുധങ്ങൾ വികസിപ്പിക്കുന്നതിലുള്ള അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഉത്തരകൊറിയ അതീവ വിനാശകാരികളായ ആയുധങ്ങൾ റഷ്യക്ക് കൈമാറുമോ എന്ന ഭയത്തിലാണ് ലോകം

Anandhu Ajitha

Recent Posts

ജയിലിൽ പോയതോടെ കെജ്‌രിവാളിന്റെ സമനില തെറ്റി !

അണ്ണാ ഹസാരെ ഇതല്ല കെജ്‌രിവാളിൽ നിന്നും പ്രതീക്ഷിച്ചത് ; യോഗി ആദിത്യനാഥിന്റെ വാക്കുകൾ കേൾക്കാം...

42 mins ago

സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂർത്ത് വീണ്ടും; ലോകകേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സർക്കാർ; 182 പ്രതിനിധികളുടെ താമസത്തിനും ഭക്ഷണത്തിനായി 40 ലക്ഷം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. പ്രതിനിധികളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി…

3 hours ago

ഈ മാസം വിരമിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ ആനുകൂല്യങ്ങൾ തുലാസിൽ; കൂട്ടവിരമിക്കലിന് തയ്യാറെടുക്കുന്നത് 16000 ജീവനക്കാർ; തുക കണ്ടെത്താനാകാതെ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന്റെ മുന്നിൽ വെല്ലുവിളിയാകുകയാണ് സംസ്ഥാന ജീവനക്കാരുടെ കൂട്ടവിരമിക്കൽ. 16000 ജീവനക്കാരാണ് ഈ മാസം…

3 hours ago

പിണറായി ഇത് കണ്ട് പേടിക്കണം ! യോഗി വേറെ ലെവൽ

ഉത്തർപ്രദേശിൽ വന്ന മാറ്റം വളരെ വലുത് യോഗി വേറെ ലെവൽ ,പ്രശംസിച്ച് പ്രധാനമന്ത്രി

3 hours ago

ഭാരതത്തിന് കരുത്തേകാൻ ‘തേജസ് എംകെ-1എ’ എത്തുന്നു! യുദ്ധവിമാനം ജൂലൈയിൽ ലഭിച്ചേക്കുമെന്ന് പ്രതിരോധ മന്ത്രാലയം; പ്രത്യേകതകൾ ഇതൊക്കെ!!

ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…

4 hours ago

‘ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനോളം സംതൃപ്തി നൽകുന്ന മറ്റൊന്നില്ല’; രശ്മിക മന്ദാനയുടെ പോസ്റ്റിന് മറുപടി നൽകി പ്രധാനമന്ത്രി

ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…

4 hours ago