വ്ളാഡിമിർ പുടിനും നരേന്ദ്രമോദിയും
ബെയ്ജിങ്: ബ്രിക്സ് രാജ്യങ്ങൾക്ക് മേൽ അധിക തീരുവ ചുമത്തുമെന്ന ഡൊണാൾഡ് ട്രമ്പിന്റെ ഭീഷണിക്ക് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ മുന്നറിയിപ്പ്. ബ്രിക്സ് അംഗരാജ്യങ്ങളുടെ സാമൂഹിക-സാമ്പത്തിക വികസനത്തിന് തടസ്സമുണ്ടാക്കുന്ന വിവേചനപരമായ ഉപരോധങ്ങൾക്കെതിരെ ഒരുമിച്ച് നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് പുടിൻ പറഞ്ഞു. ഇത്തരം നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷാങ്ഹായ് സഹകരണ ഓർഗനൈസേഷന്റെ (എസ്.സി.ഒ.) ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനയിലെ ടിയാൻജിനിൽ എത്തിയ പുടിൻ സിൻഹുവ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ബ്രിക്സ് രാജ്യങ്ങൾക്ക് 10 ശതമാനം അധിക തീരുവ ചുമത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഭീഷണിക്കു പിന്നാലെയാണ് പുടിന്റെ ഈ പ്രസ്താവന. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ, ഇറാൻ, എത്യോപ്യ, ഈജിപ്ത്, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളാണ് നിലവിൽ ബ്രിക്സിൽ അംഗങ്ങളായുള്ളത്.
ആഗോളതലത്തിലുള്ള വെല്ലുവിളികളെ നേരിടാൻ ബ്രിക്സിനെ ശക്തിപ്പെടുത്തുന്നതിൽ റഷ്യയും ചൈനയും ഒരുമിച്ചു നിൽക്കുകയാണെന്നും അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി കൂടുതൽ വിഭവങ്ങൾ കണ്ടെത്താൻ ഇരുരാജ്യങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും പുടിൻ ചൂണ്ടിക്കാട്ടി. ‘എല്ലാ മനുഷ്യർക്കും ഗുണകരമാവുന്ന പുരോഗതിയാണ് നാം ലക്ഷ്യമിടുന്നത്. ഈ വലിയ ലക്ഷ്യത്തിനായി റഷ്യയും ചൈനയും ഒരുമിച്ച് പ്രവർത്തിക്കുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്’ – അദ്ദേഹം പറഞ്ഞു.
ടിയാൻജിൻ ഉച്ചകോടി എസ്.സി.ഒ.യെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ലളിതവും എന്നാൽ ശക്തവുമായ തത്വങ്ങളാണ് എസ്.സി.ഒ.യുടെ ആകർഷണം. തുല്യമായ സഹകരണത്തിനുള്ള തുറന്ന സമീപനം, മൂന്നാമതൊരു കക്ഷിയെ ലക്ഷ്യമിടാതിരിക്കുക, ഓരോ രാജ്യത്തിന്റെയും ദേശീയമായ സവിശേഷതകളോടുള്ള ബഹുമാനം എന്നിവയാണ് ഈ തത്വങ്ങൾ. ഈ മൂല്യങ്ങളെ അടിസ്ഥാനമാക്കി, അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കുന്ന നീതിയുക്തമായ ഒരു ബഹുധ്രുവ ലോകക്രമം രൂപപ്പെടുത്തുന്നതിൽ എസ്.സി.ഒ.ക്ക് നിർണായക പങ്കുവഹിക്കാൻ സാധിക്കുമെന്നും പുടിൻ കൂട്ടിച്ചേർത്തു.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…