കോഴിക്കോട്: ചോമ്പാലയിലെ പോലീസ് സ്റ്റേഷൻ ആക്രമിക്കണമെന്ന് വാട്സ്ആപ് ഗ്രുപ്പിൽ ശബ്ദ സന്ദേശം.സംഭവത്തിൽ എസ് ഡി പി ഐ പ്രവർത്തകനെ അറസ്റ്റ് ചെയ്തു.മുക്കാളി സ്വദേശി ഷംസുദ്ധീൻ ആണ് അറസ്റ്റിലായത്.
ഇയാൾക്കെതിരെ കലാപാഹ്വാനത്തിനാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ചോമ്പാല പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153, 505(1)(b) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഇയാളെ വെള്ളിയാഴ്ച പുലർച്ചെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

