ന്യൂസീലന്‍ഡില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. ഒട്ടേറെ പേരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്.
ടൂറിസ്റ്റുകള്‍ കൂടുതലായി എത്തുന്ന വൈറ്റ് ഐലന്‍ഡ് തീരത്താണ് അഗ്നിപര്‍വത സ്‌ഫോടനമുണ്ടായത്. ഇവിടെ നിന്ന് ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെ 23 പേരെ രക്ഷിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതോടെ നൂറുകണക്കിന് അടി ലാവ പുറത്തേക്കു തള്ളിയതായി ദൃക്‌സാക്ഷികള്‍ പറയുന്നു

