ദില്ലി : ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ടർമാർ വോട്ട് ചെയ്തുവെന്ന സിപിഎം, കോൺഗ്രസ് അടക്കമുള്ള പാർട്ടികളുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ. എസ്ഐആറിന് ശേഷം പുറത്തിറക്കിയ അന്തിമപട്ടികയിൽ ഉണ്ടായിരുന്നത് 7.42 കോടി വോട്ടര്‍മാരായിരുന്നുവെന്നും അതിന് ശേഷം 3 ലക്ഷം പേർ കൂടി പേരു ചേർത്തുവെന്നും അതുകൊണ്ടാണ് 7.45 കോടി വോട്ടർമാർ എന്ന് വാർത്താകുറിപ്പിൽ രേഖപ്പെടുത്തിയതെന്നും കമ്മിഷൻ വ്യക്തമാക്കി. അന്തിമവോട്ടർപട്ടിക പുറത്തിറക്കിയതിനു ശേഷം പട്ടികയിൽ പേര് ചേർക്കാൻ പത്തുദിവസം കൂടി അവസരമുണ്ടായിരുന്നു. യോഗ്യതയുള്ള ഒരു വോട്ടർക്കും അവസരം നഷ്ടപ്പെടാതിരിക്കാനാണ് പേരുകൾ കൂട്ടിച്ചേർത്തതെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ആർജെഡി നയിച്ച ഇൻഡി മുന്നണി തകർന്നടിഞ്ഞിരുന്നു. സബിജെപി-ജെഡിയു നേതൃത്വത്തിലുള്ള എൻഡിഎ. 243 അംഗ നിയമസഭയിൽ 202 സീറ്റുനേടി വൻവിജയംനേടി. കേവല ഭൂരിപക്ഷത്തിനുവേണ്ടത് 122 സീറ്റാണ്. പിന്നാലെയാണ് തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷം രംഗത്ത് വന്നത്.

