പ്രതീകാത്മക ചിത്രം
ലോകസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കവേ എറണാകുളം, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ കള്ളവോട്ട് ആരോപണം. എറണാകുളം പുതുവൈപ്പിലെ സാന്താക്രൂസ് ഹൈസ്കൂളിൽ വോട്ടു ചെയ്യാനെത്തിയ എളങ്കുന്നപ്പുഴ ഓച്ചന്തുരുത്ത് സ്വദേശിനി തങ്കമ്മയുടെ വോട്ട് മറ്റാരോ ചെയ്‌തെന്നാണ് പരാതി. ബൂത്ത് നമ്പർ 132ലാണ് സംഭവം. രാവിലെ 10.30നു മുൻപായി ഇവരുടെ വോട്ട് മറ്റാരോ ചെയ്തു പോയി എന്നാണ് കരുതുന്നത്. വിവരം പുറത്തുവന്നതോടെ സ്ഥലത്ത് ബഹളമായി. പിന്നീട് വിവിധ പാർട്ടികളുടെ പ്രവർത്തകരും മറ്റും ഇടപെട്ടതോടെ പകരം വോട്ടു ചെയ്യാനുള്ള സംവിധാനം ശരിയാക്കി നൽകാമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. സിസിടിവി ഉള്ളതിനാൽ ആരാണ് കള്ളവോട്ട് ചെയ്തത് എന്ന് കണ്ടെത്താൻ സാധിക്കും എന്നാണ് കരുതുന്നത്.
ആറ്റിങ്ങൽ മണ്ഡലത്തിൻെറ ഭാഗമായ പോത്തൻകോട് മേരിമാതാ സ്കൂളിൽ (43-ാം നമ്പർ ബൂത്ത്) വോട്ടു രേഖപ്പെടുത്താൻ എത്തിയ അറുപത്തിയാറുകാരിയുടെ വോട്ടും ഒരു മണിക്കൂർ മുൻപു ചെയ്തതായി പരാതി ഉയർന്നിട്ടുണ്ട്. ഒടുവിൽ ടെൻഡർ വോട്ടു ചെയ്തു മടങ്ങി.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…