Categories: Kerala

ഒരാള്‍ക്ക് ചെയ്ത വോട്ട് മറ്റൊരാള്‍ക്ക് വീഴുന്നുവെന്ന് ആരോപണം; പലയിടത്തും വോട്ടിംങ് യന്ത്രങ്ങള്‍ തകരാറില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ പലയിടത്തും വോട്ടിംങ് യന്ത്രങ്ങള്‍ തകരാറിലെന്ന് ആരോപണം. ഒരു സ്ഥാനാര്‍ത്ഥിക്ക് ചെയ്ത വോട്ട് മറ്റൊരാള്‍ക്ക് വീഴുന്നുവെന്നാണ് ആരോപണം ഉയരുന്നത്. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലകളിലെ വിവിധ ബൂത്തുകളിലെ വോട്ടിംങ് യന്ത്രങ്ങള്‍ക്കാണ് സാങ്കേതിക തകരാര്‍. തിരുവനന്തപുരം പേട്ടയിലെ ബൂത്ത് വാര്‍ഡില്‍ മൂന്ന് വോട്ടിംങ് യന്ത്രങ്ങളും, ആലപ്പുഴ ജില്ലയില്‍ ഏഴിടത്തും, കൊല്ലത്തെ രണ്ട് ബൂത്തിലുമാണ് യന്ത്രങ്ങള്‍ തകരാറിലായിരിക്കുന്നത്. വോട്ടിംങ് യന്ത്രങ്ങള്‍ തകരാറിലായതു മൂലം ഇവിടെ വോട്ടിംങ് താമസിക്കുമെന്നാണ് സൂചന.

അതേസമയം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 88 ലക്ഷത്തോളം വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. രാവിലെ തന്നെ ആളുകളുടെ നീണ്ട നിര തന്നെയാണ് ഓരോ ബൂത്തുകള്‍ക്ക് മുന്നിലും ഉളളത്. രാവിലെ 7 മണി മുതൽ വൈകീട്ട് 6 മണിവരെയാണ് വോട്ടെടുപ്പ്. കനത്ത പോളിംങ് തന്നെയാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

B4 Admin

Recent Posts

സ്മിത് മച്ചാറിനെ ആക്രമിച്ചസഹപൈലറ്റ് തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി. കീഴ്പ്പെടുത്തിയതിന് പിന്നാലെ എന്നെ കൊല്ലൂ, എന്നെ കൊല്ലൂ എന്ന് അലറിവിളിച്ചെന്നും ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…

10 hours ago

കടം കയറി ജീവിതം വഴിമുട്ടി. ടെലിഗ്രാം വഴി കള്ളനോട്ടടിക്കാന്‍ പഠിച്ച പച്ചക്കറി വ്യാപാരി പിടിയില്‍

ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…

11 hours ago

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ സഹപൈലറ്റ് ആക്രമിച്ചത് ക്രാഷ് ആക്‌സ് ഉപയോഗിച്ച്. സഹപൈലറ്റിന്റെ കൈയ്യില്‍ ആയുധം എത്തിയത് ഇങ്ങനെ

ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…

11 hours ago

നിര്‍ഭയത്വത്തിന്റെ മാതൃക. ഇന്ന് സ്മിത് മച്ചാറാണ് ഹീറോയെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീര്‍ജ ഭാനോട്ട്. വെറും 22 വയസില്‍ തന്റെ ജീവന്‍ വെടിഞ്ഞ് തീവ്രവാദികളില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ച ഹീറോ

വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…

20 hours ago