palozhukum_para wagamon
ഏലപ്പാറ: വാഗമണ്ണിലെ പാലൊഴുകുംപാറയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ വിനോദ സഞ്ചാരിയായ യുവാവ് മുങ്ങിമരിച്ചു.
ആലപ്പുഴ എഴുപ്പുര അവലോകുന്ന് തോണ്ടന്‍ കുളങ്ങര കരയില്‍ ചാക്കോയുടെ മകന്‍ രോഹിത് (23) ആണ് മരിച്ചത്. പാലൊഴുകുംപാറയില്‍ പാറയില്‍ വെള്ളചാട്ടത്തിന്റെ ദ്യശ്യങ്ങള്‍ കൂടെയുള്ളവര്‍ മൊബൈലില്‍ പകര്‍ത്തുന്നതിനിടയില്‍ രോഹിത് കയത്തില്‍ ഇറങ്ങിയിരുന്നു. കരയില്‍ നിന്നവര്‍ ഏറെ സമയം കഴിഞ്ഞിട്ടും രോഹിതിനെ കാണാതെ വന്നപ്പോള്‍ ബഹളം വച്ച് നാട്ടുകാരെ വിവരം അറിയിച്ചു.
മൊബൈല്‍ റേഞ്ച് ഇല്ലാത്തതിനാല്‍ മണിക്കൂറുകള്‍ കഴിഞ്ഞാണ് പൊലീസിനെയും ഫയര്‍ ഫോഴ്സിനെയും വിവരം അറിയിക്കാന്‍ കഴിഞ്ഞത്. പകല്‍ 11 ഓടെ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും വാഗമണ്‍ ഡിടിപി സി ഗാര്‍ഡുമാരും തെരച്ചില്‍ നടത്തി. മൂന്നോടെ മൃതശരീരം കണ്ടെടുത്തു. പോസ്‌റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…