മരണക്കിണർ ഒരുകാലത്ത് ആളുകളെ ത്രസിപ്പിച്ച മരണക്കെണി | Wall Of Death
നമ്മുടെ ഉത്സവങ്ങളിലും സർക്കസുകളിലും കാണികളെ മുൾമുനയിൽ നിർത്തി ത്രസിപ്പിച്ച ഒരു അഭ്യാസ പ്രകടനമായിരുന്നു മരണക്കിണർ. ഇത് മരണത്തെ വെല്ലുവിളിക്കുന്നതും ഗുരുത്വാകർഷണത്തെ ധിക്കരിക്കുന്നതുമായ ഒരു സ്റ്റണ്ടാണ്. കിണറിന്റെ രൂപത്തിൽ മരപ്പാളികകൾ കൊണ്ടുണ്ടാക്കിയ 30 മുതൽ 50 അടി വരെ വ്യാസമുള്ള സിലിണ്ടറിന്റെ കുത്തനെയുള്ള വശങ്ങളിലൂടെ മോട്ടോർ സൈക്കിളുകളും ചെറിയ കാറുകളും ഓടിക്കുന്നു. ഇതോടൊപ്പം അഭ്യാസ പ്രകടനങ്ങളും നടത്തുന്നു.
കിണറിൻ്റെ മുകളിൽ ഉണ്ടാക്കിയ platform ൽ കാണികൾ നിന്ന് അഭ്യാസികളെ പ്രോത്സാഹിപ്പിക്കുന്നു. ശാസ്ത്രീയമായി പറഞാൽ friction & centrifugal force ഉപയോഗിച്ച്
കുത്തനെയുള്ള വശങ്ങളിലൂടെ വാഹനങ്ങൾ ഓടിക്കുന്നു. . ഒരുകാലത്ത് ഉത്തരേന്ത്യയിലുടനീളമുള്ള ഉത്സവങ്ങളിലെ കാഴ്ച്ചയായിരുന്നു.
ഇപ്പോൾ ഈ പ്രകടനം ക്ഷയിച്ചുവരികയാണ്-രാജ്യത്ത് അവശേഷിക്കുന്ന ഏതാനും മരണ കിണറുകൾ ഉത്സവപ്രേമികളെയും സ്റ്റണ്ട്സ്മാൻമാരെയും ഇപ്പോഴും നിലനിർത്തുന്നു. സ്ത്രീകളും അഭ്യാസ പ്രകടനത്തിന് ഇറങ്ങാറുണ്ട്. ഇതിൻ്റെ ചരിത്രം പരിശോധിച്ചാൽ 1900-കളുടെ തുടക്കത്തിൽ അമേരിക്കൻ ഐക്യനാടുകളിൽ മോട്ടോർസൈക്കിൾ ബോർഡ്ട്രാക്ക് റേസിംഗുമായിട്ടായിരുന്നു ഷോ ആദ്യം വിഭാവനം ചെയ്തത്.
ആദ്യത്തെ കാർണിവൽ മോട്ടോർഡ്രോം 1911-ൽ കോണി ഐലൻഡ് അമ്യൂസ്‌മെന്റ് പാർക്കിൽ (ന്യൂയോർക്ക്) നടത്തി. . അടുത്ത വർഷം ട്രാവൽ കാർണിവലുകളിൽ പോർട്ടബിൾ ട്രാക്കുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി, 1915-ൽ ലംബമായ ചുവരുകളുള്ള ആദ്യത്തെ “സിലോഡ്രോമുകൾ” പ്രത്യക്ഷപ്പെട്ടു. കാർണിവൽ ആകർഷണം യുണൈറ്റഡ് സ്റ്റേറ്റ്സ് ഔട്ട്ഡോർ എന്റർടെയ്ൻമെന്റ് ഇൻഡസ്ട്രിയിൽ ഒരു പ്രധാന ഘടകമായി മാറി, 1930 കളിൽ ഈ പ്രതിഭാസം അതിന്റെ പാരമ്യത്തിലെത്തി, ട്രാവലിംഗ് ഷോകളിലും അമ്യൂസ്മെന്റ് പാർക്കുകളിലും ഏകദേശം 100-ലധികം മോട്ടോർഡ്രോമുകൾ നടത്തി. യുകെയിൽ ഈ പ്രതിഭാസം യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലേതിനേക്കാൾ മെച്ചമായി 1960-കളിൽ ഉടനീളം പ്രചാരത്തിൽ തുടർന്നു.1920-കൾ മുതൽ അമേരിക്കൻ ഇന്ത്യൻ മോട്ടോർസൈക്കിളുകൾ ആയിരുന്നു മേളകളിൽ ഉപയോഗിച്ചിരുന്നത്. 1950-കൾ മുതൽ ഓസ്റ്റിൻ 7 കാർ ഉപയോഗിക്കാൻ തുടങ്ങി.

