Wednesday, December 17, 2025

പൂനെയില്‍ ഫ്ളാറ്റിന്റെ മതിലിടിഞ്ഞ് കുടിലുകള്‍ക്ക് മുകളിലേക്ക് വീണ് 15 മരണം

പൂനെ: പൂനെയില്‍ ഫ്ളാറ്റിന്റെ മതിലിടിഞ്ഞ് കുടിലുകള്‍ക്ക് മുകളിലേക്ക് വീണ് 15 പേര്‍ മരിച്ചു. കോന്ദ്വ മേഖലയില്‍ ഇന്ന് പുലര്‍ച്ചെ 2 മണിയോടെയായിരുന്നു അപകടം. ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന മഴയില്‍ പ്രദേശത്തെ ഫ്ളാറ്റിന്റെ 40 അടിയിലേറെ ഉയരമുള്ള മതില്‍ തകര്‍ന്നു വീഴുകയായിരുന്നു. താഴെ കെട്ടിടനിര്‍മ്മാണ തൊഴിലാളികള്‍ക്കായി നിര്‍മ്മിച്ചിരുന്ന താല്‍ക്കാലിക കുടിലുകളുടെ മുകളിലേക്കാണ് മതിലിടിഞ്ഞു വീണത്.

മരിച്ചവര്‍ ബിഹാര്‍,ബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിര്‍മ്മാണ തൊഴിലാളികളാണെന്നാണ് വിവരം.മരിച്ചവരില്‍ സ്ത്രീകളും കുട്ടികളുമുണ്ട്.വലിയ ശബ്ദത്തോടെ മതില്‍ നിലം പൊത്തിയതിന് പിന്നാലെ മണ്ണിടിഞ്ഞ്, ഫ്ളാറ്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ കിടന്നിരുന്ന കാറുകളക്കം കുടിലുകളുടെ മുകളിലേക്ക് വീണു. ദുരന്തനിവാരണ സേനയുടെയും അഗ്‌നിശമന സേനയുടെയും നേതൃത്വത്തില്‍ തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. മണ്ണിനടിയില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സൂചനയുണ്ട്.

Related Articles

Latest Articles