Monday, December 22, 2025

മുംബൈ സ്‌ഫോടന കേസ് അന്വേഷിക്കുകയും തനിക്കെതിരെ തെളിവുകൾ ശേഖരിക്കുകയും ചെയ്ത ഉദ്യോഗസ്ഥരുടെ പട്ടിക വേണം; ഭീകരൻ എഹ്തേഷാം കുത്ബുദ്ദീൻ സിദ്ദിഖിയുടെ ആവശ്യം തള്ളി ദില്ലി ഹൈക്കോടതി

ദില്ലി: മുംബൈ സ്‌ഫോടന കേസ് അന്വേഷിക്കുകയും തനിക്കെതിരെ തെളിവുകൾ ശേഖരിക്കുകയും ചെയ്ത ഉദ്യോഗസ്ഥരുടെ പട്ടിക ലഭിക്കണമെന്ന ഭീകരൻ എഹ്തേഷാം കുത്ബുദ്ദീൻ സിദ്ദിഖിയുടെ ആവശ്യം തള്ളി ദില്ലി ഹൈക്കോടതി. മുംബൈ സ്‌ഫോടന പരമ്പര കേസിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട എഹ്തേഷാം സിദ്ദിഖി തന്റെ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ കുറിച്ച് ആഭ്യന്തര മന്ത്രാലയം, ഐബി, പരിശീലന വകുപ്പ് (ഡിഒപിടി) എന്നിവയിൽ നിന്ന് വിവരങ്ങൾ തേടിയിരുന്നു.

ഈ വകുപ്പുകൾ വിവരാവകാശം വഴി വിവരങ്ങൾ നൽകാൻ വിസമ്മതിച്ചപ്പോൾ, ഈ വിവരങ്ങൾ ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതാണ് ഇപ്പോൾ കോടതി തള്ളിയത്. 20 വർഷം പൂർത്തിയാക്കിയ ഉദ്യോഗസ്ഥരുടെ നിയമനവുമായി ബന്ധപ്പെട്ട ഫയലുകൾ വിവരാവകാശ നിയമത്തിലൂടെ ലഭിക്കുമെന്നും എന്നാൽ ആഭ്യന്തര മന്ത്രാലയമോ ഐബിയോ നിയമന-പരിശീലന വകുപ്പോ പ്രതികരിക്കുന്നില്ലെന്നും കുത്ബുദ്ദീൻ സിദ്ദിഖി വാദിച്ചിരുന്നു.

ദില്ലി ഹൈക്കോടതി ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദാണ് കേസ് പരിഗണിച്ചത്. അന്വേഷണത്തിൽ താൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങൾ എഹ്‌തേഷാം സിദ്ദിഖിന് ആവശ്യമാണെന്ന് ഹിയറിംഗിൽ ഹൈക്കോടതി കണ്ടെത്തി. ഇത്തരമൊരു സാഹചര്യത്തിൽ, അവരുടെ വിവരങ്ങൾ നൽകുന്നത് അപകടമാണ്. വിവരങ്ങൾ അന്വേഷിക്കുന്നയാൾ തന്നെ തീവ്രവാദിയാണ്. ഇത്തരമൊരു സാഹചര്യത്തിൽ അവരുടെ വിവരങ്ങൾ വിവരാവകാശ നിയമത്തിലെ സെക്ഷൻ 8(1)(i) പ്രകാരം നൽകാനാവില്ല. സിദ്ദിഖ് നൽകിയ ഹർജിക്ക് പൊതുജനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും കോടതി കണ്ടെത്തി.

2006 ജൂലൈ 11 ന്, മുംബൈയിൽ വെറും 11 മിനിറ്റിനുള്ളിൽ ഒന്നിനുപുറകെ ഒന്നായി 7 സ്ഫോടനങ്ങൾ ഉണ്ടായി, അതിൽ 209 പേർ കൊല്ലപ്പെടുകയും 700 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ കേസിൽ 2015ൽ അഞ്ച് ഭീകരർക്ക് വധശിക്ഷയും ഏഴ് ഭീകരർക്ക് ജീവപര്യന്തവും ശിക്ഷ വിധിച്ചിരുന്നു. ഈ ഭീകരരിൽ ഒരാളാണ് എഹ്തേഷാം കുത്ബുദ്ദീൻ സിദ്ദിഖി.

Related Articles

Latest Articles