തിരുവനന്തപുരം; മുഖ്യമന്ത്രി വാക്കുപാലിക്കുക, KSRTC യിൽ പത്ത് വർഷമായി തടഞ്ഞു വച്ചിരിക്കുന്ന ശമ്പള പരിഷ്ക്കരണം ഉടൻ നടപ്പിലാക്കുക – എന്ന മുദ്രാവാക്യമുയർത്തി കെഎസ് ടി എംപ്ലോയിസ് സംഘ് (BMS) പൂവ്വാർ യൂണിറ്റിൽ നടത്തിയ ഏകദിന കൂട്ടഉപവാസ സമരത്തിൽ KSRTC ജീവനക്കാരോടുള്ള സർക്കാരിന്റെ തലതിരിഞ്ഞ നയത്തിൽ പ്രതിഷേധിച്ച് തല കുത്തി നിന്ന് പ്രതിഷേധിച്ചു.
പ്രതിഷേധ സമരം തിരു: വെസ്റ്റ് ജില്ലാ പ്രസിഡന്റ് ശ്രീ. ആർ പത്മകുമാർ ഉദ്ഘാടനം ചെയ്തു. “2011 ലെ 9-ാം ശമ്പള പരിഷ്ക്കരണ കരാറിലെ ശമ്പളം വാങ്ങുന്ന KSRTC ജീവനക്കാർ, സർക്കാർ ജീവനക്കാർക്ക് നൽകിയ 10 ഉം 11 ഉം ശമ്പള പരിഷ്ക്കരണങ്ങൾ ചോദിച്ചപ്പോൾ ഉള്ള ശമ്പളം കൂടി മുടക്കുന്ന സമീപനമാണ് കേരള ഭരണകൂടം സ്വീകരിക്കുന്നത്. KSRTC യെ തകർക്കുന്ന കെ-സ്വിഫ്റ്റ് കമ്പനി അംഗീകരിച്ചാൽ മാത്രം ശമ്പള പരിഷ്ക്കരണം എന്ന നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ജനങ്ങളുടെ സ്വത്ത് പാർട്ടി ബിനാമികൾക്ക് തീറെഴുതാൻ അനുവദിക്കില്ല. ജനകീയ പ്രതിഷേധമുയർത്തി സർക്കാരിന്റെ തെറ്റായ പൊതു ഗതാഗത നയം ചെറുത്ത് തോല്പിക്കും.” – ഉദ്ഘാടകൻ പറഞ്ഞു.
KVMS സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ സി. ഗിരീഷ് കുമാർ, എംപ്ലോയീസ് സംഘ് സംസ്ഥാന സെകട്ടറി ശ്രീ. രണജിത്, NGO സംഘ് സംസ്ഥാന കൗൺസിൽ അംഗം ശ്രീ. പ്രദീപ്, എംപ്ലോയീസ് സംഘ് തിരു: സൗത്ത് ജില്ലാ പ്രസിഡന്റ് ശ്രീ. പി കെ സുഹൃദ് കൃഷ്ണ, വൈസ് പ്രസിഡന്റ് ശ്രീ. K V ഗോപകുമാർ, സെക്രട്ടറി ശ്രീ എസ് ആർ അനീഷ്, ജോ.സെകട്ടറി ശ്രീ. S V ഹരീഷ് കുമാർ, പാറശ്ശാല യൂണിറ്റ് സെക്രട്ടറി ശ്രീ. AS പത്മകുമാർ എന്നിവർ പ്രതിഷേധ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സമാപന സമ്മേളനം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ശ്രീ S. അജയകുമാർ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് ശ്രീ. വി. ശ്രീകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ശ്രീ എസ് മനോജ് സ്വാഗതവും ട്രഷറർ ശ്രീ. സന്തോഷ് കുമാർ കൃതജ്ഞതയും രേഖപ്പെടുത്തി.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…