തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടൻ ഇന്ദ്രൻസ്. ഇടയ്ക്ക് എരിവും പുളിയും ഒക്കെ വേണ്ടെ എന്നും താൻ ഒരു നടിയുടെയും വാതിലിൽ മുട്ടിയിട്ടില്ലെന്നും ഇന്ദ്രൻസ് പറയുന്നു. ഏഴാം ക്ലാസ് പരീക്ഷയെഴുതാൻ അട്ടക്കുളങ്ങര സ്‌കൂളിൽ എത്തിയപ്പോൾ മാദ്ധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എല്ലാക്കാലത്തും ഇത്തരത്തിലുള്ള കാര്യങ്ങൾ നടന്നുകൊണ്ടിരിക്കും. ഇടയ്ക്ക് കുറച്ച് എരിയും പുളിയും ഒക്കെ വേണ്ടെ ? അതിന് വേണ്ടിയാണ് ഇതൊക്കെയെന്ന് ഇന്ദ്രൻസ് പറയുന്നു. അതുകൊണ്ട് ഈ സിനിമാ മേഖലയ്‌ക്കോ ആളുകൾക്കോ ദോഷമൊന്നും സംഭവിക്കാൻ പോകുന്നില്ല. പരാതികൾ ഉണ്ടെങ്കിൽ സർക്കാർ അന്വേഷിക്കട്ടെ എന്നും ഈ വിഷയത്തിൽ സർക്കാർ വേണ്ടതുപോലെ ചെയ്യുമെന്നാണ് കരുതുന്നതെന്നും ഇന്ദ്രൻസ് കൂട്ടിച്ചേർത്തു. ഞാൻ ആരുടെയും വാതിലിൽ മുട്ടിയിട്ടില്ല. കൂടാതെ, മറ്റാരെങ്കിലും നടിമാരുടെ വാതിലിൽ മുട്ടിയോ എന്നതുമാറിയില്ല. മലയാളി നടിമാരെ പോലും എനിക്ക് ശരിയ്ക്ക് അറിയില്ല, പിന്നെയല്ലേ ബംഗാളി നടിമാരെയെന്നും രഞ്ജിത്തിനെതിരായ ആരോപണത്തിൽ ഇന്ദ്രൻസ് പ്രതികരിച്ചു.

