INTER NATIONAL

പശ്ചിമേഷ്യ യുദ്ധകെടുതിയിൽ; കുവൈത്തിൽ ഇറാൻ മിസൈലാക്രമണം,3 യുഎസ് സൈനികർ കൊല്ലപ്പെട്ടു

​ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനൈയിയുടെ വിയോഗത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ സംഘർഷം അതീവ ഗുരുതരമാകുന്നു. കുവൈത്തിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ 3 യുഎസ് സൈനികർ കൊല്ലപ്പെട്ടു. അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ഇതിനുപുറമെ ഇസ്രായേലിന് നേരെ ഇറാൻ നടത്തിയ വ്യാപകമായ ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

​സംഭവത്തോട് രൂക്ഷമായാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്. 48 ഇറാനിയൻ നേതാക്കളെ വധിച്ചതായി ട്രംപ് അവകാശപ്പെട്ടു. ലക്ഷ്യം കാണുന്നത് വരെ ഇറാനെതിരായ സൈനിക നടപടികൾ തുടരുമെന്നും ട്രംപ് വ്യക്തമാക്കി. എന്നാൽ ഇറാന്റെ പുതിയ നേതൃത്വം ചർച്ചകൾക്ക് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും സമാധാനത്തിനുള്ള സാധ്യതകൾ തേടുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

​അയത്തുള്ള അലി ഖമനൈയിയുടെ മരണം മുസ്ലീം ലോകത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് യെമനിലെ ഹൂത്തി നേതാവ് അബ്ദുൾ മാലിക് അൽ-ഹൂത്തി പറഞ്ഞു. അമേരിക്കയെയും ഇസ്രായേലിനെയും “നിന്ദ്യമായ ഭീകര രാജ്യങ്ങൾ” എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇസ്രായേലിന്റെ പ്രാദേശിക ആധിപത്യത്തിന് തടസ്സം നിൽക്കുന്നവരെ ഇല്ലാതാക്കാനാണ് ഈ കൊലപാതകം നടത്തിയതെന്ന് ആരോപിച്ചു.

​നിലവിൽ ഇറാൻ-ഇസ്രായേൽ അതിർത്തികളിലും അമേരിക്കൻ താവളങ്ങളിലും അതീവ ജാഗ്രത തുടരുകയാണ്. ലോകരാജ്യങ്ങൾ പശ്ചിമേഷ്യയിലെ ഈ പുതിയ സംഭവവികാസങ്ങളെ ആശങ്കയോടെയാണ് ഉറ്റുനോക്കുന്നത്

B4 Admin

Recent Posts

അക്രമപ്രതിഷേധക്കാർക്ക് സർക്കാർ ജോലിയില്ല: കർശന നിയമവുമായി യോഗി സർക്കാർ

അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…

46 minutes ago

പത്തനംതിട്ടയിൽ ദാരുണ അപകടം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാറും ബൈക്കും കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു

പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…

1 hour ago

ക്ഷേത്രഭരണത്തിൽ സർക്കാർ ഇടപെടലിന് തിരിച്ചടിയോ? ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രം ട്രസ്റ്റിന് തിരികെ നൽകാൻ ഹൈക്കോടതി

ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…

7 hours ago

രാജഭരണത്തിന്റെ പ്രൗഢിയും കേരളത്തിന്റെ പൈതൃകവും: പത്മനാഭപുരം കൊട്ടാരം സന്ദർശിച്ച് ഗവർണർ ഓംപ്രകാശ് മാഥൂർ

മരത്തിലും കല്ലിലും കൊത്തിവെച്ച ചരിത്രം, നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വിസ്മയം തീർക്കുന്ന വാസ്തുവിദ്യ, രാജഭരണകാലത്തെ കലാസൗന്ദര്യവും സാങ്കേതിക മികവും. തിരുവിതാംകൂർ രാജവംശത്തിന്റെ…

8 hours ago

പി.എസ്.സി പരീക്ഷാ ക്രമക്കേട്: ചെയർമാനിലേക്കും അന്വേഷണം. ആറു മണിക്കൂർ ചോദ്യംചെയ്യൽ അറസ്റ്റിലേക്കും നീങ്ങുമോ?

കേരളത്തിലെ സർക്കാർ നിയമനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സംസ്ഥാന ആസൂത്രണ…

9 hours ago

ലോക്സഭാ ടിക്കറ്റിനായി 7 കോടി നൽകിയെന്ന് ആരോപണം; പ്രിയങ്ക ഗാന്ധിക്കെതിരെ പ്രതിഷേധവുമായി ഗൗരവ് കുമാർ

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…

20 hours ago