Categories: Sabarimala

ശബരിമല ; അണുബാധയൊഴിവാക്കാന്‍ സെന്‍സറിങ് ടാപ്പുകളൊരുക്കി വാട്ടര്‍ അതോറിറ്റി

ശബരിമല തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ളത്തിന് വിപുലമായ സൗകര്യങ്ങളൊരുക്കി കേരളാവാട്ടര്‍ അതോറിറ്റി. അണുബാധയൊഴിവാക്കാന്‍ ഇക്കുറി സെന്‍സറിങ് ടാപ്പുകളാണ് മിക്ക ഡിസ്‌പെന്‍സറികളിലും ഉപയോഗിച്ചിട്ടുള്ളത്. അണുവിമുക്തവും ശുദ്ധവുമായ കുടിവെള്ളം അയ്യപ്പഭക്തര്‍ക്ക് ലഭ്യമാക്കുകയാണ് കേരളാ വാട്ടര്‍അതോറിറ്റിയുടെ ലക്ഷ്യം. പമ്ബാതീര്‍ത്ഥം എന്നപേരിലാണ് ജലവിതരണം. പമ്ബയില്‍ ഒരുദിവസം ഒരുകോടി 30ലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ കഴിയുന്ന പ്ലാന്റാണ് വാട്ടര്‍ അതോറിറ്റിക്കുള്ളത്.

ഇതിനു പുറമേ കെ.എസ്.ആര്‍.ടി.സി, ഹില്‍ടോപ്പ്, ത്രിവേണി, പമ്ബാഗണപതി കോവില്‍, നീലിമലബോട്ടം, നീലിമലടോപ്പ്, അപ്പാച്ചിമേട്, മരക്കൂട്ടം, ശരംകുത്തി, സന്നിധാനം എന്നിവിടങ്ങളില്‍ ആര്‍.ഒ, യു.വി പ്ലാന്റുകളും സ്ഥാപിച്ചു. മണിക്കൂറില്‍ 34000ലിറ്റര്‍ ജലം ശുദ്ധീകരിക്കാന്‍ ശേഷിയുള്ളതാണീ പ്ലാന്റുകള്‍. ഇതിനു പുറമേ കെ.എസ്.ആര്‍.ടി.സി. മുതല്‍ പമ്ബവരെ കാനനപാതയില്‍ 120 കിയോസ്‌കുകളും സ്ഥാപിച്ചു. കിയോസ്‌കുകള്‍ മണിക്കൂറുകള്‍ ഇടവിട്ട് കഴുകി വൃത്തിയാക്കാന്‍ പ്രത്യേകം ജോലിക്കാരെയും നിയോഗിച്ചിട്ടുണ്ട്. ജലവിതരണം കാര്യക്ഷമമാക്കുന്നതിന് അറ്റകുറ്റപണികള്‍ക്കായി വിവിധയിടങ്ങളില്‍ പ്രത്യേക ടീമുകളേയും നിയോഗിച്ചിട്ടുണ്ട്. ചൂട്, തണുപ്പ്, സാധാരണവെള്ളം കിട്ടുന്നതിനായാണ് നിലയ്ക്കല്‍, പമ്ബ, കെ.എസ്.ആര്‍.ടി.സി. എന്നിവിടങ്ങളില്‍ ഡിസ്‌പെന്‍സറുകള്‍ സ്ഥാപിച്ചത്. മൊത്തം 19 ഡിസ്‌പെന്‍സറുകളാണ് പുതുതായി സ്ഥാപിച്ചത്. ഇതില്‍ ഏഴെണ്ണത്തിലാണ് പരീക്ഷണടിസ്ഥാനത്തില്‍ സെന്‍സര്‍ ടാപ്പുകള്‍ സ്ഥാപിച്ചത്.

ഇതിനു പുറമേ നിലയ്ക്കലേക്ക് ടാങ്കര്‍ലോറിയില്‍ വെള്ളമെത്തിക്കുന്നതിനുള്ള നടപടികളും വാട്ടര്‍അതോറിറ്റി ചെയ്തു വരുന്നു. മണിക്കൂറില്‍ 25000ലിറ്റര്‍ ജലം ശുദ്ധീകരിക്കാന്‍ കഴിയുന്ന ആര്‍.ഒ, യു.വി പ്ലാന്റും ഇവിടെ പ്രവര്‍ത്തിക്കുന്നു. 115 കിയോസ്‌കുകളും നിലയ്ക്കല്‍ മേഖലയില്‍ സ്ഥാപിച്ച്‌ കഴിഞ്ഞു. വാട്ടര്‍ടാങ്കുകളിലെ ജലനിരപ്പ് ദൂരെ നിന്ന് പോലും അറിയാന്‍ കഴിയുന്ന സെന്‍സറിങ് സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ സന്നിധാനത്ത് നടപ്പാക്കി കഴിഞ്ഞു. ട്രയല്‍ടണ്‍ വിജയിച്ചാല്‍ ഇത് എല്ലായിടത്തും നടപ്പിലാകും. നടപ്പന്തല്‍ മുതല്‍ സന്നിധാനംവരെ കുടിവെള്ള വിതരണം ദേവസ്വംബോര്‍ഡ് നേരിട്ടാണ് നടത്തുന്നത്. ഇതും കാര്യക്ഷമമായി നടക്കുന്നുണ്ട്. ചുരുക്കത്തില്‍ തീര്‍ത്ഥാടനത്തിനെത്തുന്നവരുടെ കുടിവെള്ളം മുട്ടാതിരിക്കാനുള്ള ബന്ധശ്രദ്ധയിലാണ് വാട്ടര്‍അതോറിറ്റിയും ദേവസ്വംബോര്‍ഡും.

admin

Recent Posts

മഹാ വികാസ് അഘാഡി സഖ്യമല്ല, മഹാ വിനാശ് അഘാഡി സഖ്യം ! എൻഡിഎയുടെ വിജയം തെളിയിക്കാൻ പ്രതിപക്ഷത്തിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ബിജെപി വനിതാ നേതാവ് ഷൈന എൻസി

മുംബൈ : എൻഡിഎ സർക്കാരിന് മഹാ വികാസ് അഘാഡിയുടെ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് ബിജെപി വനിതാ നേതാവ് ഷൈന എൻസി. എൻഡിഎ…

29 mins ago

ഇടത് വലത് മുന്നണികൾ കേരളത്തിൽ മുസ്ലീം പ്രീണനം നടത്തുന്നു! ആഞ്ഞടിച്ച് വെള്ളാപ്പള്ളി |Vellapally Natesan

ഇടത് വലത് മുന്നണികൾ കേരളത്തിൽ മുസ്ലീം പ്രീണനം നടത്തുന്നു! ആഞ്ഞടിച്ച് വെള്ളാപ്പള്ളി |Vellapally Natesan

34 mins ago

ജൂലൈ നാലിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഋഷി സുനകിനെ കാത്തിരിക്കുന്നത് വൻ തിരിച്ചടി ? |rishi sunak

ജൂലൈ നാലിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഋഷി സുനകിനെ കാത്തിരിക്കുന്നത് വൻ തിരിച്ചടി ? |rishi sunak

36 mins ago

പാർട്ടി മാറി ചിന്തിക്കണം ; ജനങ്ങളെ കേൾക്കാൻ തയാറാകണം ! തെരഞ്ഞെടുപ്പിൽ പാർട്ടി അനുഭാവികളുടെ വോട്ട് പോലും കിട്ടിയില്ല ; തുറന്നടിച്ച് സിപിഐഎം നേതാവ് തോമസ് ഐസക്ക്

എറണാകുളം : ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ കനത്ത തോൽവിയിൽ പാർട്ടിക്കെതിരെ തുറന്നടിച്ച് സിപിഐഎം നേതാവ് തോമസ് ഐസക്ക്. തെരഞ്ഞെടുപ്പിൽ പാർട്ടി…

50 mins ago

കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം; ശല്യം ചെയ്ത യുവാവിനെ മർദ്ദിച്ച് 23കാരി, ശേഷം മാസ് ഡയലോഗും!

കോഴിക്കോട്: കെഎസ്ആർടിസി ബസിൽ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം. മാനന്തവാടിയിൽ നിന്നും കോഴിക്കോട് പോകുന്ന കെഎസ്ആർടിസി ബസിൽ വച്ചാണ് 23കാരിക്ക്…

1 hour ago

ഭാരതത്തിന്റെ സ്വപ്ന പദ്ധതി! ഇന്ത്യ- മിഡിൽ ഈസ്റ്റ്- യുറോപ്പ് ഇടനാഴിയെ പിന്തുണച്ച് ജി 7 രാജ്യങ്ങൾ

ഭാരതത്തിന്റെ സ്വപ്ന പദ്ധതി! ഇന്ത്യ- മിഡിൽ ഈസ്റ്റ്- യുറോപ്പ് ഇടനാഴിയെ പിന്തുണച്ച് ജി 7 രാജ്യങ്ങൾ

2 hours ago