Tuesday, December 16, 2025

വഴിത്തർക്കം! കണ്ണൂരിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റു;അയൽവാസി കസ്റ്റഡിയിൽ

കണ്ണൂർ: വഴിത്തർക്കത്തെ തുടർന്ന് അമ്മയ്ക്കും മക്കൾക്കും വെട്ടേറ്റു.കണ്ണൂർ കോളയാടാണ് സംഭവം. കോളയാട് മീനചൂടിയിലെ ശൈലജ, മകൻ അഭിജിത്ത് മകൾ അഭിരാമി എന്നിവർക്കാണ് വെട്ടേറ്റത്.
മൂന്ന് പേരെയും തലശേരിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

അയൽവാസിയായ രാജനാണ് വെട്ടി പരിക്കേൽപ്പിച്ചതെന്നാണ് ഇവരുടെ പരാതി. ഇയാളിപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. മൂന്ന് പേരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. രാജൻ ശൈലജയെ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചപ്പോഴാണ് മക്കൾക്കും വെട്ടേറ്റത്. ശൈലജയ്ക്കും മകനും തലയിലും അഭിരാമിക്ക് കൈയ്യിലുമാണ് പരിക്കേറ്റിരിക്കുന്നത്.

Related Articles

Latest Articles