വയനാട് ദുരന്തം !
സർക്കാർ പ്രഖ്യാപിച്ച സാലറി ചാലഞ്ചിന്റെ ഉത്തരവ് പുറത്തിറങ്ങി ! സംഭാവനയായി നല്‍കേണ്ടത് ചുരുങ്ങിയത് അഞ്ച് ദിവസത്തെ വേതനം
തിരുവനന്തപുരം : ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ തകർന്നടിഞ്ഞ വയനാടിന്റെ പുനര്‍നിര്‍മാണത്തിനായി സർക്കാർ പ്രഖ്യാപിച്ച സാലറി ചാലഞ്ചുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങളുമായി ഉത്തരവ് പുറത്തിറക്കി. ദുരിതബാധിതരെ സഹായിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ 5 ദിവസത്തെ ശമ്പളം നല്‍കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഈ നിര്‍ദേശങ്ങള്‍ ബാധകമാണ്. ചുരുങ്ങിയത് അഞ്ച് ദിവസത്തെ വേതനമാണ് സംഭാവനയായി നല്‍കേണ്ടത്. തുക ഈടാക്കുന്നതിനായി ഒരു സമ്മതപത്രം ജീവനക്കാരില്‍ നിന്നും ബന്ധപ്പെട്ട ഡിഡിഒമാര്‍ വാങ്ങണം. ലഭിക്കുന്ന തുക പ്രത്യേകമായി തുറക്കുന്ന ട്രഷറി അക്കൗണ്ടിലേക്ക് വരവ് വയ്ക്കണം. ശമ്പളത്തുക കണക്കാക്കുന്നത് ഈ വര്‍ഷം ഓഗസ്റ്റ് മാസത്തെ മൊത്തശമ്പളത്തെ അടിസ്ഥാനമാക്കിയാണ്. 5 ദിവസത്തെ വേതനം മൂന്ന് ഗഡുക്കളായി നല്‍കാവുന്നതാണ്. അഞ്ച് ദിവസത്തില്‍ കൂടുതല്‍ വേതന സംഭാവന ചെയ്യാന്‍ സന്നദ്ധരാകുന്നവര്‍ക്ക് ഒരുമാസം ചുരുങ്ങിയത് രണ്ട് ദിവസം എന്ന ക്രമത്തില്‍ 10 ഗഡുക്കള്‍ വരെ അനുവദിക്കുന്നതാണ്.
ജീവനക്കാര്‍ക്ക് പ്രൊവിഡന്റ് ഫണ്ടില്‍ നിന്നും സിഎംഡിആര്‍എഫിലേക്ക് തുക അടയ്ക്കാവുന്നതാണ്. അതിനായി പ്രത്യേക അപേക്ഷ നല്‍കണം.ശമ്പളത്തില്‍ നിന്നും സിഎംഡിആര്‍എഫിലേക്ക് സംഭാവനയായി നല്‍കുന്ന തുക 2024 സെപ്റ്റംബറില്‍ വിതരണം ചെയ്യുന്ന ഓഗസ്റ്റ് മാസത്തെ ശമ്പളം മുതല്‍ കുറവ് ചെയ്യും.