തിരുവനന്തപുരം: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിനുള്ള പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. വയനാട് ദുരന്തത്തിൽ മാതാവിനെയും പിതാവിനെയും നഷ്ടപ്പെട്ട കുട്ടികൾക്ക് 10 ലക്ഷം രൂപയുടെ ധനസഹായവും മാതാപിതാക്കളിൽ ഒരാളെ നഷ്ടപ്പെട്ട കുട്ടികൾക്ക് അഞ്ചു ലക്ഷം രൂപ ധനസഹായവയും മന്ത്രിസഭാ യോഗം തീരുമാനിച്ചു. വനിതാ ശിശു വികസന വകുപ്പായിരിക്കും തുക കുടുംബങ്ങള്‍ക്ക് നല്‍കുക. വയനാട് ദുരന്തത്തില്‍പ്പെട്ടവരുടെ പുരനധിവാസത്തിനായി ടൗൺഷിപ്പ് നിർമിക്കുന്നതിനായി മെപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റ്, കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയിലെ എല്‍സ്റ്റോണ്‍ എസ്‌റ്റേറ്റ് എന്നീ സഥലങ്ങൾ തെരഞ്ഞെടുത്തു. ഈ സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നിയമപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായും കാലതാമസമില്ലാത്ത നടപടികക്ഷ ആരംഭിക്കുന്നതിനായും 2005-ലെ ദുരന്തനിവാരണ നിയമമാകും സർക്കാർ വിനിയോഗിക്കുക.
ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ ആദ്യഘട്ടത്തിലും വാസയോഗ്യമല്ലാതായി തീര്‍ന്ന സ്ഥലങ്ങളുള്ളവരെ രണ്ടാം ഘട്ടത്തിലും പുനരധിവസിപ്പിക്കും. പുനരധിവാസത്തിന്റെ ഗുണഭോക്താക്കളുടെ പട്ടിക വയനാട് ജില്ലാ കളക്ടര്‍ പുറത്തുവിടും.

