വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ ഞെട്ടലിൽ നിന്ന് ഇതുവരെയും വയനാട് കരകയറിയിട്ടില്ല. ഇതുവരെ 179 പേരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 17 കുടുംബങ്ങൾ ഒരാൾ പോലും അവശേഷിക്കാതെ അപ്രത്യക്ഷമായി. 119 പേർ കാണാമറയത്താണ്.
ഇപ്പോൾ വയനാടിനെ പുനർ നിർമ്മിക്കാനുള്ള ദൗത്യത്തിലാണ് നമ്മളെല്ലാവരും. ഇതിന്റെ ഭാഗമായി ദുരന്തത്തോടനുബന്ധിച്ച വൃത്തിഹീനമായിരുന്ന മേപ്പാടി ടൗണും പരിസര പ്രദേശങ്ങളും മഹാ ശുചീകരണത്തിനായി സേവാഭാരതി പ്രവർത്തകർ മുന്നിട്ടറങ്ങിയിരിക്കുകയാണ്.
ജില്ലയിലുടെ വിവിധഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് പ്രവർത്തകരാണ് യാതൊരു ആഹ്വാനവും കൂടാതെ സ്വമനസാൽ മഹാശുദ്ധീകരണയജ്ഞത്തിന് എത്തിയത്.
രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസത്തിലും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ ആദ്യദിനം മുതൽ സജീവമായിരുന്നു ബിജെപി, യുവമോർച്ച,സേവാഭാരതി പ്രവർത്തകർ. ആളുകളെ രക്ഷിക്കുന്നതിലും ദുരിതാശ്വാസ പ്രവർത്തനത്തിലും മൃതദേഹങ്ങൾക്കായുള്ള തെരച്ചിലിലും മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനും രാപ്പകലില്ലാതെ അവർ പ്രവർത്തിച്ചു .കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരോടും ഒത്തു ചേർന്ന് രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ സംസ്ഥാനത്തിൻ്റെ എല്ലാ ഭാഗങ്ങളിൽ നിന്നും യുവമോർച്ച, സേവാഭാരതി പ്രവർത്തകരെത്തി . ആരെല്ലാം അവസാനിപ്പിച്ച് പോയാലും അവസാനത്തെ ദുരിത ബാധിതർക്കും പുനരധിവാസം ലഭ്യമാകുന്നത് വരെ ബിജെപിയുടെയും സേവാഭാരതിയുടെയും പ്രവർത്തകർ ദുരന്തമുഖത്ത് ഉണ്ടാകുമെന്ന് നേതൃത്വം കഴിഞ്ഞ ദിവസങ്ങളിൽ തന്നെ വ്യക്തമാക്കിയിരുന്നു.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…