Saturday, December 20, 2025

നമ്മൾ അതിജീവിക്കും.. നിങ്ങൾ ഉള്ളിടത്തോളം കാലം..എല്ലാവരും അറച്ചുനിന്നപ്പോൾ പരപ്രേരണയില്ലാതെ ഓടിയെത്തി പ്രവർത്തിച്ച നിങ്ങൾ വലിയ കൈയ്യടി അർഹിക്കുന്നു ;ബിജെപി, യുവമോർച്ച,സേവാഭാരതി പ്രവർത്തകരെ അഭിനന്ദിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ; പോസ്റ്റ് വൈറൽ

വയനാടിനെ തകർത്തെറിഞ്ഞ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഏഴാം ദിനമാണിന്ന്. മുണ്ടക്കൈയും ചൂരൽ മലയും ഭൂപടത്തിൽ നിന്ന് പോലും അപ്രത്യക്ഷമായി. മരണസംഖ്യ 400 കടന്നു . മത രാഷ്ട്രീയ ഭേദമന്യേ കേരളമൊന്നിച്ച് രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസത്തിനും ഇറങ്ങിയത് കേരളം കണ്ടു. മണ്ണിലാണ്ട് പോയവർക്കായി ഇനിയും തെരച്ചിൽ നടക്കുന്നു.

രക്ഷാപ്രവർത്തനങ്ങളിൽ ആദ്യദിനം മുതൽ സജീവമായിരുന്നു ബിജെപി, യുവമോർച്ച,സേവാഭാരതി പ്രവർത്തകർ. ദുരന്തത്തിൽ ജനങ്ങളെല്ലാവരും കണ്ടതും പിന്നെ മാദ്ധ്യമങ്ങൾ അധികം സംപ്രേഷണം ചെയ്തതും ചൂരൽമലയിലേയും മുണ്ടക്കൈയിലേയും ദുരന്തനിവാരണ ദുരിതാശ്വാസപ്രവർത്തനങ്ങളാണ്. എന്നാൽ കണ്ടെടുത്ത മൃതദേഹങ്ങളിൽ നല്ലൊരു ശതമാനം കിട്ടിയിട്ടുള്ളത് മലപ്പുറം ജില്ലയിൽപെടുന്ന ചാലിയാർ പുഴയിൽ നിന്നാണ്. മുണ്ടേരി ഫാമിന്റെ ഉൾഭാഗത്തും തണ്ടക്കല്ല് വാണിയമ്പുഴ കോളനിഭാഗത്തും സ്വജീവൻ മറന്ന് ആദ്യദിവസം ഓടിയെത്തിയവർക്ക് അധികം ശ്രദ്ധ ലഭിച്ചില്ല. എല്ലാവരും ആദ്യം അറച്ചുനിന്നപ്പോൾ പരപ്രേരണയില്ലാതെ ഓടിയെത്തി പ്രവർത്തിച്ച ബിജെപി, യുവമോർച്ച,സേവാഭാരതി പ്രവർത്തകർ വലിയ കൈയ്യടി അർഹിക്കുന്നുണ്ട്. പ്രവർത്തകരെ അഭിനന്ദിച്ചു മുന്നോട്ടു വന്നിരിക്കുകയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.

കെ സുരേന്ദ്രൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ജനങ്ങളെല്ലാവരും കണ്ടതും പിന്നെ മാദ്ധ്യമങ്ങൾ അധികം സംപ്രേഷണം ചെയ്തതും ചൂരൽമലയിലേയും മുണ്ടക്കൈയിലേയും ദുരന്തനിവാരണ ദുരിതാശ്വാസപ്രവർത്തനങ്ങളാണ്. എന്നാൽ കണ്ടെടുത്ത മൃതദേഹങ്ങളിൽ നല്ലൊരു ശതമാനം കിട്ടിയിട്ടുള്ളത് മലപ്പുറം ജില്ലയിൽപെടുന്ന ചാലിയാർ പുഴയിൽ നിന്നാണ്. മുണ്ടേരി ഫാമിന്റെ ഉൾഭാഗത്തും തണ്ടക്കല്ല് വാണിയമ്പുഴ കോളനിഭാഗത്തും സ്വജീവൻ മറന്ന് ആദ്യദിവസം ഓടിയെത്തിയവർക്ക് അധികം ശ്രദ്ധ ലഭിച്ചില്ല എന്നത് സത്യമാണ്.എല്ലാവരും ആദ്യം അറച്ചുനിന്നപ്പോൾ പരപ്രേരണയില്ലാതെ ഓടിയെത്തിയ അനേകം നിസ്വാർത്ഥമതികൾ.പിന്നീട് എല്ലാ സംഘടനകളുടേയും പ്രവർത്തകർ പരിശ്രമിച്ചു എന്ന വസ്തുത വിസ്മരിക്കുന്നില്ല. “തുല്യ നിന്ദാ സ്തുതിർ മൗനി സന്തുഷ്ടോ യേന കേനചിത്” എന്ന ഗീതാവചനം അന്വർത്ഥമാക്കിയ സ്വയം സേവകർ…

Related Articles

Latest Articles