Saturday, December 20, 2025

കമ്മ്യൂണിസ്റ്റ് ഭീകരരുടെ വൻ ആയുധശേഖരം പിടികൂടി ഐടിബിപി; തിരച്ചിൽ തുടരുന്നു

റായ്പൂർ: ഛത്തീസ്ഗഡിൽ കമ്മ്യൂണിസ്റ്റ് ഭീകരരുടെ വൻ ആയുധശേഖരം (Weapons Seized) പിടികൂടി ഐടിബിപി.
ഛത്തീസ്ഗഡിലെ രജ്‌നന്ദ്ഗൗൺ മേഖലയിൽ നിന്നാണ് ഭീകരരുടെ ആയുധങ്ങളും ലഘുലേഖകളും കണ്ടെടുത്തത്.

ഐഇഡി വസ്തുക്കളുൾപ്പെടെ വൻ ആയുധശേഖരവും സ്‌ഫോടക വസ്തുക്കളുമാണ് (Explosives)പ്രദേശത്ത് നിന്നും സുരക്ഷ ഉദ്യോഗസ്ഥർ പിടികൂടിയത്. പ്രദേശത്തെ ബുധൻചപ്പാർ വനമേഖലയിൽ ഇന്തോ-ടിബറ്റൻ അതിർത്തി പോലീസിന്റെ 38-ാം ബറ്റാലിയൻ നടത്തിയ പരിശോധനയിലാണ് ആയുധ ശേഖരം കണ്ടെത്തിയത്. പ്രദേശത്ത് കമ്മ്യൂണിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞായിരുന്നു പരിശോധന നടന്നത്. അതേസമയം ഇപ്പോഴും മേഖലയിൽ ഐടിബിപിയുടെ തിരച്ചിൽ തുടരുകയാണ്.

Related Articles

Latest Articles