Categories: Kerala

സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനത്തേക്കുമെന്ന് പ്രവചനം. ചൊവ്വാഴ്ച മുതൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. കേരളത്തിന് പുറമേ തമിഴ്നാട്, കർണാടക, പുതുച്ചേരി, മാഹി എന്നിവIടങ്ങളിലും മഴ ലഭിക്കും.അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദ കാറ്റ് ശക്തി പ്രാപിക്കാൻ സാധ്യതയെന്നും മുന്നറിയിപ്പിൽ പറയുന്നു.

കാലവർഷം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പിൻവാങ്ങിയതോടെ ബുധനാഴ്ചയോടെ തുലാവർഷമഴ ആരംഭിക്കുമെന്ന് നേരത്തെ തന്നെ കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു. നാളെ മുതൽ മലയോര ജില്ലകളിൽ ഇടി മിന്നലോട് കൂടിയ മഴ ചെറുതായി ആരംഭിക്കും എന്നാണ് മുന്നറിയിപ്പ്. ഇടുക്കി, വയനാട് ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യത എന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

admin

Recent Posts

കണിച്ചാറിൽ വനവാസി യുവതിയെ അവയവദാനത്തിന് നിർബന്ധിച്ചതായുള്ള പരാതി വ്യാജമെന്ന് ആരോപണം ; പ്രതികരണവുമായി ആരോപണവിധേയനായ ബെന്നി രംഗത്ത്

കണിച്ചാറിൽ വനവാസി യുവതിയെ അവയവദാനത്തിന് നിർബന്ധിച്ചതായുള്ള പരാതി വ്യാജമെന്ന് ആരോപണം. യുവതി ഇടനിലക്കാരനെന്ന് ആരോപിച്ച ബെന്നിയാണ് ഇക്കാര്യം ആരോപിച്ച് രംഗത്ത്…

2 hours ago

അറബി സ്റ്റൈൽ ഇവിടെ വേണ്ടാ! ചൈനയിലെ മുസ്ലിം പള്ളിയിൽ നിന്നും ചന്ദ്രക്കല ഉൾപ്പെടെയുള്ള ഇസ്ലാമിക മതചിഹ്നങ്ങളും മിനാരങ്ങളും നീക്കി കമ്മ്യൂണിസ്റ്റ് ഭരണകൂടം

ചൈനയിലെ മുസ്ലിം പള്ളിയിൽ നിന്നും ചന്ദ്രക്കല ഉൾപ്പെടെയുള്ള ഇസ്ലാമിക മതചിഹ്നങ്ങളും മിനാരങ്ങളും നീക്കം ചെയ്യുന്ന നടപടികളുമായി കമ്മ്യൂണിസ്റ്റ് ഭരണകൂടം മുന്നോട്ട്.…

2 hours ago

പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം തുടരുന്നു !മതനിന്ദ ആരോപിച്ച് സർഗോധയിൽ ജനക്കൂട്ടം ക്രിസ്ത്യൻ മത വിശ്വാസിയെ ആക്രമിച്ച് വീടിന് തീയിട്ടു

പാകിസ്ഥാനിൽ മതനിന്ദ ആരോപിച്ച് ജനക്കൂട്ടം ക്രിസ്ത്യൻ മത വിശ്വാസിയെ ആക്രമിക്കുകയും വീടിന് തീ വയ്ക്കുകയും ചെയ്തു. സർഗോധ നഗരത്തിലാണ് ആക്രമണം…

2 hours ago

വാദം പൊളിയുന്നു! ബാറുടമകളും എക്സൈസ് മന്ത്രിയും തമ്മിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങൾ പുറത്ത് |mb rajesh

വാദം പൊളിയുന്നു! ബാറുടമകളും എക്സൈസ് മന്ത്രിയും തമ്മിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങൾ പുറത്ത് |mb rajesh

3 hours ago