Categories: Kerala

തുലാവര്‍ഷത്തില്‍ മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം : ഇക്കുറി തുലാവര്‍ഷത്തില്‍ മഴ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. മണ്‍സൂണ്‍ കാലയളവില്‍ പ്രതീക്ഷിച്ചതിലും അധികമഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. എന്നാല്‍ തുലാവര്‍ഷം കനക്കുന്ന പതിവ് ഇക്കുറി തെറ്റുമെന്നാണ് നി​ഗമനം. മണ്‍സൂണിന്റെ അവസാനഘട്ടത്തില്‍ മഴ കുറയുമെന്നും കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഈ മണ്‍സൂണില്‍ സംസ്‌ഥാനത്ത്‌ ഇതുവരെ കിട്ടിയത്‌ 14 ശതമാനം അധികമഴയാണ്‌. പ്രതീക്ഷിച്ചത്‌ 189 സെന്റീമീറ്റര്‍ മഴയാണ്‌. എന്നാല്‍ ജൂണ്‍ ഒന്നു മുതല്‍ ഈ മാസം 12 വരെ സംസ്‌ഥാനത്ത്‌ 215 സെന്റീമീറ്റര്‍ മഴ പെയ്‌തു. നാലു ജില്ലകളില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ മഴ കിട്ടി. പാലക്കാട്‌ ജില്ലയില്‍ 42 ശതമാനത്തോളം അധികമഴ പെയ്‌തു. ഏറ്റവും കൂടുതല്‍ മഴ പെയ്‌തത്‌ കോഴിക്കോട്‌ ജില്ലയിലാണ്‌, 334 സെന്റീമീറ്റര്‍. കാസര്‍കോട്,കണ്ണൂര്‍ ജില്ലകളിലും മുന്നൂറ്‌ സെന്റീമീറ്ററിലേറെ മഴ പെയ്‌തു.

ഇടുക്കി, വയനാട്‌ ജില്ലകളില്‍ പ്രതീക്ഷിച്ച മഴ കിട്ടിയില്ല. സാധാരണ മഴക്കണക്കില്‍ 20 ശതമാനം വരെ വ്യതിയാനമുണ്ടാകാറുണ്ട്‌. ജൂണ്‍, ജൂലൈ മാസങ്ങളില്‍ മഴ കുറവായിരുന്നു. ഓഗസ്‌റ്റ്‌ ആദ്യ ആഴ്‌ച മുതല്‍ പെയ്‌ത കനത്തമഴയാണ്‌ മഴക്കുറവ്‌ പരിഹരിച്ചത്‌. മണ്‍സൂണില്‍ ആകെ കിട്ടേണ്ട മഴ കുറച്ചു കാലയളവില്‍ തന്നെ കിട്ടുന്ന സാഹചര്യം കാലാവസ്‌ഥാ വ്യതിയാനത്തിന്റെ ഫലമാണ്‌. ഇത്‌ കൃഷിയടക്കമുളള കാര്യങ്ങളെ ദോഷകരമായി ബാധിച്ചതായും കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഈമാസം 30 വരെയാണ്‌ മണ്‍സൂണ്‍ കാലയളവ്‌.

B4 Admin

Recent Posts

ബിജെപി മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് പി. ശേഖരന്‍ നായര്‍ നിര്യാതനായി. സംസ്‌കാരം തൈക്കാട് ശാന്തികവാടത്തില്‍ നടന്നു

തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…

23 minutes ago

ചോദിക്കാതെ പറഞ്ഞ വിശദീകരണം ചതിച്ചു. വാഹന വിവാദത്തില്‍ മന്ത്രി കെ.എം. ഷാജി വീണ്ടും പ്രതിരോധത്തില്‍. വാഹനം കൊടുത്തതേയില്ലെന്ന് ഗസ്റ്റ് ഹൗസ് മാനേജര്‍

മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…

1 hour ago

100 കി.മീ വേഗത്തില്‍ പായുന്ന കാറിന് മുകളില്‍ കിടന്ന് പൊലീസുകാരന്‍. കോയമ്പത്തൂരില്‍ വന്‍ ചേസിനൊടുവില്‍ ലഹരിവേട്ട

ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…

2 hours ago

പാകിസ്ഥാന് മുന്നറിയിപ്പുമായി ഭാരതം. ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ രാജ സുബ്രഹ്മണി

ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…

15 hours ago

വയോധികയുടെ കാലില്‍ തൊട്ടുതൊഴുത് ആലിംഗനവും ചെയ്ത് 13 ലക്ഷത്തിന്റെ സ്വര്‍ണവും കവര്‍ന്ന് യുവതി

ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…

15 hours ago

പാകിസ്ഥാന്റെ കശ്മീര്‍ വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടി. പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ വിരല്‍ചൂണ്ടി ഭാരതം. യു.എന്‍ സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി ജയശങ്കര്‍ ആഞ്ഞടിച്ചപ്പോള്‍

ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…

16 hours ago