ചെന്നൈ: തമിഴ് മാസിക വികടന്റെ വെബ്സൈറ്റ് ബ്ലോക്ക് ചെയ്തതായി ആരോപണം. കഴിഞ്ഞ ലക്കം വികടൻ മാസിക പുറത്തിറങ്ങിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിക്കുന്ന കാർട്ടൂണുമായാണ്. ഈ കാർട്ടൂണായിരുന്നു മാസികയുടെ കവർ ചിത്രം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കയ്യിലും കാലിലും ചങ്ങലയ്ക്കിട്ട് ഇരുത്തിയിരിക്കുന്നതും തൊട്ടടുത്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് സന്തോഷവാനായി ഇരിക്കുന്നതുമാണ് കാർട്ടൂണിൽ.
ആവിഷ്കാര സ്വാതന്ത്ര്യം പരിധികടക്കുന്ന രീതിയിലാണ് കാർട്ടൂണെന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്ക സന്ദർശിക്കുന്ന സമയത്ത് കാർട്ടൂൺ പ്രസിദ്ധീകരിച്ചത് പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണെന്നും പരാതി ഉയർന്നു. ബിജെപി സംസ്ഥാന ഘടകം ഇതിനെതിരെ പരാതിയുമായി രംഗത്ത് വന്നിരുന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള എൽ മുരുഗൻ വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരിക്കുമ്പോൾ ആണ് ഈ അപമാനമെന്നും വിമർശനം ഉയർന്നിരുന്നു.
ബിജെപിയെയും കേന്ദ്രസർക്കാരിന്റെയും നിരന്തരം വിമർശിക്കുകയും ഭരണകക്ഷിയായ ഡി എം കെ യെ പിന്തുണയ്ക്കുകയും ചെയുന്ന മദ്ധ്യമമാണ് വികടൻ. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനാണ്, കേന്ദ്രസർക്കാർ വികടന്റെ വെബ്സൈറ്റ് കേന്ദ്രസർക്കാർ ബ്ലോക്ക് ചെയ്തുവെന്ന ആരോപണം ഉന്നയിച്ചത്. കേന്ദ്രസർക്കാരിന്റെ നയം ഫാസിസ്റ്റ് നയമാണെന്നാണ് സ്റ്റാലിൻ സമൂഹ മാദ്ധ്യമങ്ങളിൽ കുറിച്ചത്. അതേസമയം വെബ്സൈറ്റ് ബ്ലോക്ക് ചെയ്തതുമായി ബന്ധപ്പെട്ട കേന്ദ്രം ഔദ്യോഗിക അറിയിപ്പൊന്നും നൽകിയിട്ടില്ല.
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…