Well-dug-by-daughter-and-father
കൽപ്പറ്റ: കുടിവെള്ളത്തിനായി നാളേറെയായി കാത്തിരുന്നവരാണ് വയനാട് തലപ്പുഴ പൊയിൽ കോളനിവാസികൾ. ഇപ്പോഴിതാ കുടിവെള്ളത്തിന് പരിഹാരം കൊണ്ടുവന്നിരിക്കുകയാണ് ഒരച്ഛനും മകളും. സമീപത്തെ പുഴയുടെ അരികിൽ കുഴിക്കുന്ന ചെറിയ കുഴികളിൽ നിന്നാണ് കോളനിയിലെ കുടുംബങ്ങൾ വെള്ളം എടുത്തിരുന്നത്. ഇനി ഇങ്ങനെ ബുദ്ധിമുട്ടേണ്ട കാര്യം അവർക്ക് വരുന്നില്ല. നാട്ടുകാർക്ക് ആശ്വാസമായി മാറുകയാണ് നാരായണനും കുടുംബവും. കുടിവെള്ളത്തിനായി നാരായണൻ കിണർ സ്വയം കുഴിച്ചു. കല്ലുകൾ കൊണ്ട് കെട്ടി മനോഹരമാക്കി.
മകൾ അനിതയുടെ സഹായത്തോടെയാണ് വീടിനോട് ചേർന്ന് നാരയണൻ സ്വന്തമായി ഒരു കിണർ കുത്തി തുടങ്ങിയത്. കിണറിന്‍റെ ഉറപ്പു വർധിപ്പിക്കുന്നതിന് പുഴയോരത്ത് നിന്ന് ശേഖരിച്ച ഉരുളൻ കല്ലുകൾ കൊണ്ട് ഉൾഭാഗം കെട്ടി.
പുഴയോരത്തെ ഓട വെട്ടി അവ പൊളിച്ച് മെടഞ്ഞ് ഭംഗിയുള്ള സുരക്ഷ വേലിയും നാരായണൻ നിർമ്മിച്ചു. ഇതോടെ അവർക്കാവശ്യത്തിന് ശുദ്ധജലമുള്ള ആരെയും കൊതിപ്പിക്കുന്ന കിണർ പൂർത്തിയായി. നാരായണനും മകളും ചേർന്ന് കുത്തിയ ഈ കിണറാണിപ്പോൾ ഇവിടെയുള്ള കുടുംബങ്ങളുടെ ആശ്വാസം.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…