ലണ്ടൻ ∙ ‘ഇറ്റ്സ് കമിങ് ഹോം..’ 55 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇംഗ്ലണ്ട് ഒരു ‘വലിയ ടൂർണമെന്റിന്റെ’ ഫൈനലിൽ പ്രവേശിച്ചത് ആഘോഷിക്കുകയാണ് ഇംഗ്ലിഷ് ആരാധകർ. യൂറോകപ്പ് രണ്ടാം സെമിയിൽ 120 മിനിറ്റു നീണ്ട പോരാട്ടത്തിൽ 2–1ന് ഡെൻമാർക്കിനെ കീഴടക്കിയ ഇംഗ്ലണ്ടിന്റെ അന്തിമലക്ഷ്യം കിരീടം തന്നെ. ഞായറാഴ്ച ഫൈനലിൽ ഇതേ വെംബ്ലി സ്റ്റേഡിയത്തിൽ, നാട്ടുകാർക്കു മുന്നിൽ അവർ ഇറ്റലിയെ നേരിടും. 1966ലെ ലോകകപ്പിൽ ഇതേ സ്റ്റേഡിയത്തിൽ നടന്ന കിരീടപ്പോരാട്ടത്തിനു ശേഷം ഇതാദ്യമായിട്ടാണ് ഇംഗ്ലണ്ട് ഒരു മേജർ ടൂർണമെന്റിന്റെ ഫൈനൽ കളിക്കുന്നത്.
പവർഫുൾ ഡെൻമാർക്ക്
മത്സരത്തിലുടനീളം സാങ്കേതികമായി ഇംഗ്ലണ്ടിനായിരുന്നു മികവെങ്കിലും പോരാട്ടവീര്യത്തിന്റെ കാര്യത്തിൽ ഡെൻമാർക്ക് പിന്നിലായിരുന്നില്ല. 30–ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് എറിക്സന്റെ പകരക്കാരനായി ടീമിൽ ഇടം നേടിയ യുവതാരം മിക്കൽ ഡാംസ്ഗാർഡ് വലയിലെത്തിച്ചപ്പോൾ വെംബ്ലിയെ നടുക്കി ഡെൻമാർക്കിനു ലീഡ് (1–0). ഈ യൂറോകപ്പിലെ ആദ്യ ഫ്രീകിക്ക് ഗോളിന്റെ ചാരുത കണ്ട് ലോകം കോരിത്തരിച്ചപ്പോൾ , ഇംഗ്ലിഷ് ആരാധകർ ആധിയിലായി.
അഭിമാനക്ഷതമേറ്റ ഇംഗ്ലണ്ട് പക്ഷേ 9 മിനിറ്റിനകം സട കുടഞ്ഞെഴുന്നേറ്റു. ഗോൾമുഖത്ത് ക്രോസിനായി കാത്തുനിന്ന റഹിം സ്റ്റെർലിങ്ങിനെ തടയാനുള്ള ശ്രമത്തിൽ ഡെൻമാർക്ക് ക്യാപ്റ്റൻ സിമോൺ കെയർ സെൽഫ് ഗോൾ വഴങ്ങി. സ്കോർ 1–1. 2–ാം പകുതി ഗോൾരഹിതമായതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക്. ഒടുവിൽ 104–ാം മിനിറ്റിൽ കളിയുടെ വിധി നിശ്ചയിച്ച റഫറിയുടെ തീരുമാനം. ഡാനിഷ് താരങ്ങൾ ബോക്സിൽ സ്റ്റെർലിങ്ങിനെ ഫൗൾ ചെയ്തതിനു പിന്നാലെ റഫറി പെനൽറ്റി സ്പോട്ടിലേക്കു വിരൽ ചൂണ്ടി. വിഎആർ പരിശോധനയ്ക്കു ശേഷവും തീരുമാനം മാറിയില്ല. ഹാരി കെയ്നിന്റെ പെനൽറ്റി കിക്ക് ഡെൻമാർക്ക് ഗോൾകീപ്പർ പീറ്റർ സ്മൈക്കൽ തട്ടിയകറ്റിയെങ്കിലും തിരികെ വന്നത് കെയ്നിന്റെ നേർക്കു തന്നെ. കുതിച്ചു ചെന്ന ക്യാപ്റ്റൻ പന്ത് വലയിലാക്കി
ഇറാനിൽ പ്രതിഷേധം രൂക്ഷമാകുന്നു. ജനകീയ പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ 250ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഖമേനി ഭരണകൂടത്തിനെതിരെ വ്യാപക…
ആഭ്യന്തര കലഹം രൂക്ഷമായ സുഡാനിലെ സാഹചര്യം മുതെലെടുത്ത് ആയുധ വ്യാപാരം നടത്താനൊരുങ്ങി പാകിസ്ഥാൻ. പാരാമിലിട്ടറി വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിനെതിരെയുള്ള…
പുറത്തു വന്നയുടൻ തന്നെ വൈറലായി മാറുകയും , വിവാദങ്ങൾക്ക് തിരികൊളുത്തുകയും , സംവിധായക ഗീതു മോഹൻദാസിനെ അവരുടെ മുൻ സ്ത്രീപക്ഷ…
ED പോലുള്ള അന്വേഷണ ഏജൻസികളിലെ കളങ്കിതരായ ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായ ക്രിമിനൽ നടപടികൾ ഒഴിവാക്കി അവരെ എന്ത് കൊണ്ട് സ്വയം വിരമിച്ചു…
ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT തന്ത്രി കണ്ഠരര് രാജീവരെ അറസ്റ് ചെയ്യുമ്പോൾ നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. പുറത്തു വന്ന വിവരങ്ങൾ അനുസരിച്ചു…
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…