Thursday, December 18, 2025

ഡാമിലേക്ക് മീന്‍ പിടിക്കാന്‍ പോയി, മുന്നിൽ ആന! ഓടിരക്ഷപെടുന്നതിനിടെ മത്സ്യത്തൊഴിലാളിക്ക് പരിക്ക്

പാലക്കാട്: മലമ്പുഴയില്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ട മത്സ്യത്തൊഴിലാളിക്ക് ഓടി രക്ഷപ്പെടുന്നതിനിടെ പരിക്ക്. ഡാമിലേക്ക് മീന്‍ പിടിക്കാന്‍ പോയപ്പോഴായിരുന്നു ആനയുടെ മുന്നിൽപ്പെട്ടത്. തുടർന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച കരടിയോട് സ്വദേശി ചന്ദ്രനാണ് പരിക്കേറ്റത്. താടിയെല്ലിന് പരിക്കേറ്റ ചന്ദ്രന്റെ പല്ലുകളും ഇളകിയിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ മലമ്പുഴ ഡാം പരിസരത്തേക്ക് മീന്‍ പിടിക്കാന്‍ പോകുമ്പോഴാണ് ചന്ദ്രന്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. ഓടിയടുക്കാന്‍ ശ്രമിക്കുന്ന കൊമ്പനെ കണ്ട് പരിഭ്രാന്തനായി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ചന്ദ്രന് പരിക്കേല്‍ക്കുകായിരുന്നു. ഇന്നലെയും ഡാം പരിസരത്ത് മീന്‍ പിടിക്കാന്‍ പോയയാള്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ടിരുന്നു.

Related Articles

Latest Articles