India

‘ഞങ്ങൾ വെറും നിമിത്തം മാത്രം; മഹാദേവന്റെ അനു​ഗ്ര​ഹത്താൽ കാശിയുടെ എല്ലാ ദിശകളിലും വികസനമെത്തി’; അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഭാരതം വികസിത രാഷ്‌ട്രമാകുമെന്ന് പ്രധാനമന്ത്രി

ലക്നൗ: ഭാരതത്തിന്റെ അമൃത്കാലിൽ എല്ലാവരും ചേർന്ന് രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ കാശിയുടെ എല്ലാ ദിശകളിലും നിരവധി വികസന പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

‘ഭാരതത്തിന്റെ അമൃത്കാലിൽ എല്ലാവരും ചേർന്ന് രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകണം. ഞങ്ങൾ വെറും നിമിത്തം മാത്രമാണ്. മഹാദേവന്റെ അനു​ഗ്രഹത്താലാണ് പത്ത് വർഷത്തിനുള്ളിൽ കാശിയുടെ എല്ലാ ദിശകളിലും വികസനമെത്തിക്കാൻ സർക്കാരിന് സാധിച്ചത്. മഹാദേവന്റെ അനു​ഗ്ര​ഹമുള്ളയിടം സമൃദ്ധമായി മാറും. വികസനത്തിന്റെയും പാരമ്പര്യത്തിന്റെയും മാതൃകയാണ് കാശിയിൽ ഇന്ന് കാണുന്നത്. ഭാരതത്തിന്റെ പൈതൃകത്തെ കുറിച്ച് ലോകമെമ്പാടുമുള്ളവർ ചർച്ചാ ചെയ്യുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വികസിത രാഷ്‌ട്രമാകും’ എന്ന് പ്രധാനമന്ത്രി പറഞ്ഞു.

വാരാണസിയിൽ ന‌ടന്ന സൻസദ് സംസ്‌കൃത മത്സരത്തിലെ വിജയികൾക്ക് പ്രധാനമന്ത്രി സമ്മാനങ്ങൾ നൽകി. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ഭൂപേന്ദ്ര സിംഗ് ചൗധരിയും ചേർന്നാണ് പ്രധാനമന്ത്രിയെ സർവ്വകലാശാലയിലേക്ക് സ്വാ​ഗതം ചെയ്തത്. സന്ത് ഗുരു രവിദാസിന്റെ 647-ാം ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ സ്മാരകത്തിൽ പുഷ്പാഞ്ജലി അർപ്പിച്ചു. തുടർന്ന് സംഘടിപ്പിക്കുന്ന അനുസ്മരണ ചടങ്ങിലും അദ്ദേഹം പങ്കെടുക്കും.

anaswara baburaj

Recent Posts

പ്രാത്ഥനകൾ വിഫലം! ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു; മരണം സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍

ടെഹ്‌റാൻ: ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍. പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി, വിദേശകാര്യ…

23 mins ago

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

1 hour ago

ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി; ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെക്കുറിച്ച് ഇപ്പോഴും സൂചനകളില്ല; ജീവനോടെ ആരും അവശേഷിക്കാൻ സാധ്യതയില്ലെന്ന് രക്ഷാപ്രവർത്തകർ; തിരച്ചിൽ ഉർജ്ജിതം

ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി. രക്ഷാപ്രവർത്തനത്തിന് സഹായിക്കാനെത്തിയ തുർക്കി സൈന്യത്തിന്റെ ഡ്രോണാണ്…

1 hour ago

എളമക്കര ലഹരിവേട്ട; അന്വേഷണം മോഡലിംഗ് രംഗത്തേക്ക്; ബോസ് ഉടൻ കുടുങ്ങും!

കൊച്ചി: എളമക്കര ലഹരിവേട്ട കേസിൽ അന്വേഷണം മോഡലിംഗ് രംഗത്തേക്ക്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ആറംഗ സംഘത്തിലെ മോഡൽ അൽക്ക ബോണിയുടെ…

1 hour ago

ഭാരതം കുതിപ്പിൽ മുന്നോട്ട് !തിരിച്ചടി ഇറാഖിനും സൗദിക്കും

ഭാരതം കുതിപ്പിൽ മുന്നോട്ട് !തിരിച്ചടി ഇറാഖിനും സൗദിക്കും

2 hours ago

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം വീണ്ടും സിനിമയാകുന്നു; സത്യരാജ് മോദിയായെത്തും; ബയോ ഒരുങ്ങുന്നത് വമ്പൻ ബജറ്റിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി വീണ്ടും ഒരു സിനിമ കൂടി അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. തെന്നിന്ത്യൻ താരം സത്യരാജാണ് മോദിയായി…

2 hours ago