Sunday, December 14, 2025

ബംഗാളിൽ രണ്ടും കൽപ്പിച്ച് ​ഗവർണർ സി വി ആനന്ദ ബോസ് ! അമിത്ഷായെ കാണാൻ സമയം തേടി ; ജെപി നദ്ദയെയും കാണും

ദില്ലി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ കാണാൻ സമയം തേടി കാണാൻ ബം​ഗാൾ ​ഗവർണർ സി വി ആനന്ദ ബോസ്. പശ്ചിമ ബംഗാൾ സർക്കാറിന്റെ നിയന്ത്രണത്തിലുള്ള ആർ ജി.കാർ മെഡിക്കൽ കോളേജിൽ യുവ ‌‌‌വനിതാ ‍ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ഗവർണറുടെ നീക്കം. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയെയും ഗവർണർ കാണും.

കടുത്ത നടപടികളിലേക്ക് പോകാൻ മടിക്കില്ലെന്ന് സി വി ആനന്ദ ബോസ് ഇന്നലെ പറഞ്ഞിരുന്നു. ബംഗാളിൽ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണെന്നും സ്ത്രീത്വത്തിന് അപമാനകരമായ സംഭവമാണ് നടന്നതെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം കൊൽക്കത്തയിൽ യുവ ‌‌‌വനിതാ ‍ഡോക്ടർ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ ആരംഭിച്ച പ്രതിഷേധം രാജ്യ വ്യാപകമായി ശക്തി പ്രാപിക്കുകയാണ്. കൊൽക്കത്ത സംഭവത്തിൽ എത്രയും വേഗത്തിൽ നടപടി സ്വീകരിക്കുക, സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കുക എന്നീ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്.

Related Articles

Latest Articles