Sunday, December 14, 2025

സംഗമം കൊണ്ട് സാധാരണ ഭക്തർക്ക് എന്ത് ഗുണം ?ആഗോള അയ്യപ്പ സംഗമത്തിനെതിരെ വിമർശനവുമായി പന്തളം കൊട്ടാരം

സർക്കാരും ദേവസ്വം ബോർഡും ചേർന്ന് 2025 സെപ്റ്റംബർ 20-ന് പമ്പയിൽ നടത്താൻ പോകുന്ന ‘ആഗോള അയ്യപ്പ സംഗമത്തിനെതിരെ രൂക്ഷ വിമർശനവുമായി പന്തളം കൊട്ടാരം.’ആഗോള അയ്യപ്പ സംഗമം’ കൊണ്ട് സാധാരണ അയ്യപ്പ ഭക്തർക്ക് എന്ത് ഗുണം ആണ് ഉണ്ടാകാൻ പോകുന്നത് എന്ന് വ്യക്തമായി ഭക്തജനങ്ങളെ ധരിപ്പിക്കേണ്ട ഉത്തരവാദിത്വം ബന്ധപ്പെട്ടവർക്ക് ഉണ്ടാകണമെന്നും 2018 ലെ നാമജപ ഘോഷയാത്രകളിൽ പങ്കെടുത്ത ഭക്തജനങ്ങൾക്കും മേൽ സ്വീകരിച്ച നടപടികൾ, പോലീസ് കേസ്സുകൾ എന്നിവ എത്രയും പെട്ടെന്ന് പിൻവലിയ്ക്കണം എന്നതുമാണ് ആവശ്യപ്പെടുന്നതെന്നും ഇന്ന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പന്തളം കൊട്ടാരം വ്യക്തമാക്കി.

“ഇനി ഒരിക്കലും ഭക്തജനങ്ങൾക്കും,അവരുടെ വിശ്വാസങ്ങൾക്കു മേൽ 2018 ൽ സ്വീകരിച്ചതുപോലെ ഉള്ള നടപടികൾ ഉണ്ടാക്കില്ല എന്ന ഉറപ്പും ഭക്തജനങ്ങൾക്ക് നൽകാൻ സർക്കാരും ദേവസ്വം ബോർഡും തയ്യാറാകണം. ഭക്തജനസമൂഹത്തിന്റെ അഭിപ്രായങ്ങൾ കേൾക്കുവാനും അവരെ വിശ്വാസത്തിൽ എടുത്തും അവരുടെ അഭിപ്രായങ്ങൾ കൂടി കേട്ട് വിശ്വാസികളുടെ വിശ്വാസങ്ങൾക്ക് കോട്ടം വരാതെ രക്ഷിച്ചെങ്കിൽ മാത്രമേ ഈ അയ്യപ്പ സംഗമം കൊണ്ട് അതിന്റെ എല്ലാ ഉദ്ദേശങ്ങളും സാധൂകരിക്കു.
യുവതിപ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ സർക്കാരും, ദേവസ്വം ബോർഡും നിലപാട് തിരുത്തി
ആചാര സംരക്ഷിക്കുന്നതിന് വേണ്ട രീതിയിലുള്ള മാറ്റം വരുത്തണമെന്നും ആവശ്യപ്പെടുന്നു. കൊട്ടാരത്തിന് ഈ കാര്യത്തിൽ ഒരു രാഷ്ട്രീയവും ഇല്ല .ആചാരം സംരക്ഷിക്കുന്നതിന് ഭക്തജനങ്ങൾക്ക് ഒപ്പം
എക്കാലവും കൊട്ടാരം ഉണ്ടാകും.”- പത്രക്കുറിപ്പിൽ പന്തളം കൊട്ടാരം വ്യക്തമാക്കി

Related Articles

Latest Articles