Kerala

പ്രളയസമാനമായ സാഹചര്യമുണ്ടാക്കിയ മഴ; പിന്നില്‍ ഗതിമാറിയ ന്യൂനമര്‍ദ്ദം മുതല്‍ ലഘുമേഘ സ്ഫോടനം വരെ

തിരുവനന്തപുരം: ഒരാഴ്ച മുന്‍പ് വരെ കാലവസ്ഥ നിരീക്ഷകര്‍ കേരളത്തില്‍ കനത്ത മഴ പ്രവചിച്ചിരുന്നെങ്കിലും പ്രവചനങ്ങള്‍ക്കൊന്നും പിടികൊടുക്കാത്ത അതിതീവ്ര മഴയാണ് ശനിയാഴ്ച കേരളത്തില്‍ ഉണ്ടായത്. കേരള തീരത്തിന് സമീപം രണ്ട് ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെടുന്നത് കനത്ത മഴയ്ക്ക് കാരണമാകുമെന്നുള്ള ധാരണ കാലവസ്ഥ നിരീക്ഷകര്‍ക്കുണ്ടായിരുന്നു. എന്നാല്‍ സാധാരണ അറബിക്കടലില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദങ്ങള്‍ വടക്കോട്ടാണ് നീങ്ങാറ്, പക്ഷെ കഴിഞ്ഞ ദിവസം ഇത്
വഴിമാറി ന്യൂനമര്‍ദ്ദം തെക്കോട്ട് സഞ്ചരിച്ചതോടെ തെക്കന്‍ കേരളത്തില്‍ പേമാരി കെടുതിയായി.

രാവിലെ ആറു മണിക്കും ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കും ഇടയില്‍ പെയ്തത് കൊടും മഴയായിരുന്നു. ഇടുക്കി, കോട്ടയം ജില്ലയിലെ ചില മഴമാപിനികളില്‍ രേഖപ്പെടുത്തിയ മഴയുടെ കണക്ക് മാത്രം ഇത് തെളിയിക്കും. ഈ മണിക്കൂറുകളില്‍ പീരുമേട്ടില്‍ ലഭിച്ച മഴ 21 സെന്‍റിമീറ്റര്‍, പൂഞ്ഞാറില്‍ 14 സെ.മീ, കോന്നിയിലും ചെറുതോണിയിലും 13 സെ.മീ എന്നിങ്ങനെ പോകുന്നു. ഏതാനും മണിക്കൂറുകളില്‍ 10 സെ.മീ കൂടുതല്‍‍ മഴ ലഭിക്കുന്നത് ലഘുമേഖ സ്ഫോടനം എന്ന് കണക്കാക്കണമെന്നാണ് കാലവസ്ഥ നിരീക്ഷകര്‍ പറയുന്നത്. അതായത് ഇടുക്കി, കോട്ടയം മലയോര മേഖലകളില്‍ ഇന്നലെ നടന്നത് ഒരു ലഘുമേഘസ്ഫോടനം തന്നെയാണ്.

പത്തനംതിട്ടയിലും കനത്ത മഴയാണ് ഉണ്ടായത്. വെള്ളിയാഴ്ച വൈകീട്ടുവരെ പത്തനംതിട്ട മഴ അറിയിപ്പുകളുടെ ലിസ്റ്റില്‍ ഉണ്ടായിരുന്നില്ല. തെക്കോട്ട് നീങ്ങിയ മഴ മേഘങ്ങള്‍ ശനിയാഴ്ച പുലര്‍ച്ചയോടെ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ക്ക് മുകളില്‍ 80 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് മേഘബാന്‍റ് തീര്‍ത്ത് തിമിര്‍ത്തു പെയ്തു എന്നത് അപ്രതീക്ഷിതമായിരുന്നു. റെഡ് അലര്‍ട്ട് പോലും കനത്ത മഴ പെയ്ത് കൊണ്ടിരിക്കുന്ന രാവിലെ പത്ത് മണിക്കാണ് പ്രവചിക്കപ്പെട്ടത്.

അതേ സമയം അറബിക്കടലിലെ ന്യൂന മര്‍ദ്ദങ്ങള്‍ കേരളത്തില്‍ ആഗസ്റ്റ് മാസത്തിലെ കാലവര്‍ഷത്തോടൊപ്പം ചേര്‍ന്ന് വലിയ മഴക്കെടുത്തി ഉണ്ടാക്കുന്നു എന്നത് 2018 മുതല്‍ 2020 വരെയുള്ള വര്‍ഷങ്ങളില്‍ കണ്ടതാണ്. സമാനമായ സ്ഥിതി വരും ഒക്ടോബറുകളില്‍ പ്രതീക്ഷിക്കേണ്ടിവരുമോ എന്നത് വലിയ പഠനങ്ങള്‍ക്ക് വഴിതുറക്കേണ്ട കാര്യമാണ്.

Meera Hari

Recent Posts

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ; ഹയർസെക്കൻഡറി – വിഎച്ച്എസ്ഇ പരീക്ഷാ ഫലം മെയ് 9ന്

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് മന്ത്രി വി.ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കും. നാല് ലക്ഷത്തി ഇരുപത്തി…

2 mins ago

‘നിങ്ങളെ പോലെ തന്നെ ഞാനും എന്റെ നൃത്തം നന്നായി ആസ്വദിച്ചു, ഇത്തരം സർഗ്ഗാത്മക കഴിവുകൾ കാണുമ്പോൾ സന്തോഷം തോന്നുന്നു’; സോഷ്യൽ മീഡിയയിൽ സ്വന്തം സ്പൂഫ് വീഡിയോ പങ്കിട്ട് പ്രധാനമന്ത്രി

ദില്ലി: തെരഞ്ഞെടുപ്പ് കാലത്ത് രാഷ്‌ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ടുള്ള പല മീമുകളും സ്പൂഫ് വീഡിയോകളും സോഷ്യൽ മീഡിയകളിൽ വൈറലാകാറുണ്ട്. അത്തരത്തിൽ രണ്ട്…

30 mins ago

വീട്ടിൽ നിന്ന് ഇതുവരെ പിടിച്ചെടുത്തത് 32 കോടി രൂപ! ജാർഖണ്ഡ് മന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറിയേയും വീട്ടുജോലിക്കാരനേയും അറസ്റ്റ് ചെയ്ത് ഇഡി

ജാർഖണ്ഡ്: ഗ്രാമവികസന മന്ത്രി അലംഗീർ ആലമിന്റെ പേഴ്സണൽ സെക്രട്ടറി സഞ്ജീവ് ലാലിനേയും വീട്ടുജോലിക്കാരനായ ജഹാംഗീറിനേയും അറസ്റ്റ് ചെയ്ത് ഇഡി. ഇവരുടെ…

1 hour ago

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു; 10 പേർക്ക് രോഗബാധ

കോഴിക്കോട്: മലപ്പുറം, കോഴിക്കോട് ജില്ലകളിലായി 10 പേർക്ക് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു. രോഗബാധയുള്ള നാലുപേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഇതില്‍…

1 hour ago

ഒരു രാജ്യം ഒരു ജഴ്സി! ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ജഴ്‌സി പുറത്തിറങ്ങി; ഓറഞ്ചും നീലയും പ്രധാന നിറങ്ങൾ

ദില്ലി: ടി20 ലോകകപ്പില്‍ ടീം ഇന്ത്യ ധരിക്കുന്ന ജേഴ്സിയുടെ ചിത്രങ്ങള്‍ പുറത്ത്. നീല ജഴ്സിക്കൊപ്പം ഓറഞ്ച് നിറം കലർന്നതാണ് ഇന്ത്യയുടെ…

2 hours ago