Friday, April 26, 2024
spot_img

ആശങ്ക ഒഴിയുന്നില്ല: കേരളത്തില്‍ കനത്ത മഴ തുടരും; അതീവ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ (Rain) തുടരുമെന്ന് കാലാവസ്ഥാവകുപ്പ്.കനത്ത മഴയ്‌ക്ക് സാദ്ധ്യതയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി.വരും മണിക്കൂറുകളിൽ സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലിലെ ന്യൂനമർദത്തിന്റെ ശക്തി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍., കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ ഇന്ന് ശക്തമായ മഴയ്ക്ക്ക് സാധ്യതയുണ്ട്. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 130 അടിയിലെത്തി. അണക്കെട്ടിലേക്ക് സെക്കന്റിൽ 8048 ഘനയടി വെള്ളം ഒഴുകി എത്തുന്നുണ്ട്. തമിഴ്‌നാട് കൊണ്ടു പോകുന്നത് 1331 ഘനയടി വെള്ളം മാത്രമാണ്. സംസ്ഥാന ദുരന്ത പ്രതികരണ സെൽ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. 112 എന്ന നമ്പറിൽ പൊലീസ് സഹായവും തേടാവുന്നതാണ്.

Related Articles

Latest Articles