അതിതീവ്ര മഴ: ശബരിമല തീർഥാടനം 19 വരെ ഒഴിവാക്കണം; നിർദേശവുമായി ദേവസ്വം ബോർഡ്

Pamba River

0
Pamba-River
Pamba-River

പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ അയ്യപ്പഭക്തൻമാർ 17, 18 തീയതികളിൽ ശബരിമല (Savarimala) ദർശനം ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചു.

ജില്ലയിൽ ശക്തമായ മഴയെ തുടർന്ന് പമ്പ നദിയിൽ വലിയ നീരൊഴുക്കാണ് അനുഭവപ്പെടുന്നത്. ഉയർന്ന പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്നതിനാലും നദിയിൽ ഒഴുക്ക് കൂടാൻ സാധ്യത ഏറെയാണ്. നിലവിലെ സാഹചര്യത്തിൽ തീർത്ഥാടകർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകിയിരുന്നു.