Featured

അമിത് ഷാ പറഞ്ഞതിൽ എന്താണ് തെറ്റ് ?

കശ്മീരിനെ കുറിച്ചും പാക് അധീന കശ്മീരിനെ കുറിച്ചും വലിയ ചർച്ചകൾ നടക്കുന്ന ഈ വേളയിൽ, സർദാർ വല്ലഭായി പട്ടേലിന്റെ മകൾ മണി ബെൻ പട്ടേൽ എഴുതി സൂക്ഷിച്ചിരുന്ന ചില ഡയറിക്കുറിപ്പുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 1949 ജൂലൈ 23 മുതലുള്ള ചില ഡയറിക്കുറിപ്പുകളിൽ, മണി ബെൻ പട്ടേൽ തന്റെ പിതാവിന് കശ്മീർ വിഷയത്തിൽ ഉണ്ടായിരുന്ന നിലപാടുകളും എതിർപ്പുകളും അദ്ദേഹം നേരിട്ട പ്രതിസന്ധികളും എല്ലാം വിവരിച്ചിട്ടുണ്ട്. തന്റെ പിതാവിന് കാശ്മീരിന്റെ മുഴുവൻ പ്രദേശവും ഇന്ത്യയുടെ ഭാഗമാണെന്നും അത് ഇന്ത്യയുടെ പരമാധികാര പ്രദേശത്തിനുള്ളിൽ തന്നെ വേണമെന്നും ദൃഢനിശ്ചയം ഉണ്ടായിരുന്നുവെന്ന് മണി ബെൻ പട്ടേൽ വ്യക്തമാക്കുന്നു. എന്നാൽ സർദാർ വല്ലഭായി പട്ടേലിന്റെ തീരുമാനത്തിന് വിരുദ്ധമായി, ജവഹർലാൽ നെഹ്റുവിനെ മറ്റൊരു കാഴ്ചപ്പാടായിരുന്നു കശ്മീർ വിഷയത്തിൽ ഉണ്ടായിരുന്നത്. കശ്മീർ വിഷയം ഐക്യരാഷ്ട്രസഭയിലേക്ക് കൊണ്ടെത്തിച്ചത് നെഹ്റുവിനു പറ്റിയ ഏറ്റവും വലിയ തെറ്റാണെന്ന് സർദാർ വല്ലഭായി പട്ടേലും വിശ്വസിച്ചിരുന്നതായി മകളുടെ ഡയറിക്കുറിപ്പുകൾ വ്യക്തമാക്കുന്നു. പാക് അധീന കശ്മീർ പ്രദേശം തിരിച്ചു പിടിക്കാനായി ഇന്ത്യൻ സൈന്യത്തെ നിയോഗിക്കാൻ നെഹ്റു വിമുഖത കാണിച്ചിരുന്നതായും അക്കാലത്ത് പട്ടേൽ അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം, ജവഹർലാൽ നെഹ്‌റുവിന് പകരം സർദാർ വല്ലഭായ് പട്ടേൽ, ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആയിരുന്നെങ്കിൽ കശ്മീർ പ്രശ്നം ഏറ്റവും മികച്ച രീതിയിൽ പരിഹാരം കാണുമായിരുന്നെന്ന് നിരവധി ചരിത്രകാരന്മാർ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ജവഹർലാൽ നെഹ്റു സ്വീകരിച്ച നിലപാടുകൾ വർഷങ്ങളോളം കശ്മീരി ജനതയ്ക്ക് ദുരിതങ്ങളാണ് സമ്മാനിച്ചത്. ജുനാഗഢിലെ ഭരണാധികാരി മഹാബത് ഖാൻ തന്റെ സംസ്ഥാനം പാകിസ്ഥാനിലേക്ക് ചേരുന്നതായി പ്രഖ്യാപിച്ചപ്പോൾ തന്നെ പട്ടേൽ അതിന്റെ പ്രത്യാഘാതങ്ങൾ തിരിച്ചറിഞ്ഞിരുന്നു. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ, ഇന്ത്യ സൈനികമായി ഇടപെടണമെന്ന് പട്ടേൽ നിർബന്ധിച്ചു. എന്നാൽ അത്തരം ഇടപെടൽ ഒരു സമ്പൂർണ യുദ്ധത്തിലേക്ക് നയിക്കുമെന്ന് നെഹ്റു ഭയപ്പെട്ടിരുന്നു. ഇരു ആധിപത്യങ്ങളുടെയും സൈന്യങ്ങളുടെ കമാൻഡർമാരായ ബ്രിട്ടീഷ് ഓഫീസർമാർക്ക് എതിരെ നിലകൊള്ളുന്നതിൽ നെഹ്‌റു പരാജയപ്പെട്ടുവെന്ന് സർദാർ വല്ലഭായി പട്ടേൽ അക്കാലത്തേ തിരിച്ചറിഞ്ഞിരുന്നു എന്നാണ് അദ്ദേഹത്തിന്റെ മകളുടെ ഡയറിക്കുറിപ്പുകൾ സൂചിപ്പിക്കുന്നത്. അതേസമയം, ജമ്മു കശ്മീരിലെ വിഘടനവാദത്തിന്റെയും ഭീകരതയുടെയും മൂലകാരണം ആർട്ടിക്കിൾ 370 ആണെന്ന് ആഭ്യന്തര മന്ത്രി അടുത്തിടെ പാർലമെന്റിൽ പറഞ്ഞിരുന്നു. കശ്മീർ വിഷയത്തിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്‌റുവിനെയും ആഭ്യന്തര മന്ത്രി പല തവണ കുറ്റപ്പെടുത്തിയിട്ടുണ്ട്. നെഹ്‌റുവിന്റെ മണ്ടത്തരങ്ങൾ കാരണം കശ്മീരിലെ ജനങ്ങൾ പ്രതിസന്ധിയിലായെന്നാണ് അദ്ദേഹത്തിന്റെ ആരോപണങ്ങളിൽ പറയുന്നത്.

Anandhu Ajitha

Recent Posts

പെഷവാറിൽ ജലക്ഷാമവും പകർച്ചവ്യാധി ഭീതിയും: 84% കുടിവെള്ളവും മലിനമെന്ന് റിപ്പോർട്ട്; പോളിയോ ഭീഷണിയിൽ നഗരം

പെഷവാർ : പാകിസ്ഥാനിലെ പെഷവാർ നഗരത്തിലെ ജലവിതരണ ശൃംഖലയുടെ 84 ശതമാനവും മലിനമാണെന്ന് റിപ്പോർട്ട്. നഗരത്തിലെ ജല-ശുചിത്വ മേഖലകൾ കടുത്ത…

7 hours ago

പുഷ്പ 2 ആൾക്കൂട്ട ദുരന്തം ! കുറ്റപത്രം സമർപ്പിച്ച് ചിക്കടപ്പള്ളി പോലീസ്; അല്ലു അർജുൻ പതിനൊന്നാം പ്രതി

ഹൈദരാബാദ് : 'പുഷ്പ 2' സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കും തിരക്കും തുടർന്നുണ്ടായ അപകടത്തിൽ ചിക്കടപ്പള്ളി…

9 hours ago

വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് നയിക്കുന്നത് യുവതലമുറ ! രാജ്യം യുവപ്രതിഭകൾക്കൊപ്പം ഉറച്ചുനിൽക്കുന്നു; ‘വീർ ബാൽ ദിവസിൽ’ യുവജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : യുവശക്തിയെ രാഷ്ട്രനിർമ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായി പുതിയ നയരൂപീകരണങ്ങൾ നടന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ…

9 hours ago

ലോക ശ്രദ്ധ ഫ്ളോറിഡയിലേക്ക് .. ട്രമ്പ് – സെലൻസ്‌കി ചർച്ച നാളെ ; റഷ്യ – യുക്രെയ്ൻ യുദ്ധത്തിൽ സമവായമുണ്ടാകുമോ എന്നതിൽ ആകാംക്ഷ

വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കിയുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ. നാലുവർഷമായി തുടരുന്ന…

10 hours ago

കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു ; വിടവാങ്ങിയത് മൈ ഡിയർ കുട്ടിച്ചാത്തനിലൂടെ രാജ്യത്തെ വിസ്മയിപ്പിച്ച പ്രതിഭ

തിരുവനന്തപുരം: പ്രമുഖ കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായ മൈ ഡിയർ…

10 hours ago

മറ്റത്തൂർ പഞ്ചായത്തിൽ ‘ഓപ്പറേഷൻ താമര!!’, കോൺഗ്രസിന്റെ മുഴുവൻ അംഗങ്ങളും രാജിവച്ച് ബിജെപി മുന്നണിയിൽ

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…

13 hours ago