Featured

ഇനി ഡബിൾ MA ഉണ്ടായിട്ടും കാര്യമില്ല ; അഴിയെണ്ണും !

കൊല്ലത്ത് അമ്മായിയമ്മയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മരുകള്‍ മഞ്ജുമോള്‍ക്ക് ജോലി നഷ്ടമായിരിക്കുകയാണ്. മഞ്ജുമോളെ സ്‌കൂളില്‍ നിന്നും പുറത്താക്കി കൊണ്ടുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. സംഭവം ഇന്നലെ വൈകിട്ട് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും
ഇത് തങ്ങള്‍ക്ക് അതിശയമായിട്ടാണ് തോന്നിയതെന്നും സ്കൂൾ അധികൃതർ പറയുന്നു. കൂടാതെ, ഇത്തരത്തില്‍ പ്രവര്‍ത്തിച്ച ഒരു വ്യക്തിയെ ടീച്ചറായി സ്ഥാപനത്തില്‍ നിര്‍ത്താന്‍ സാധിക്കില്ല. അതിനാല്‍ ക്ലാസില്‍ നിന്നും മഞ്ജുമോളേ ടെര്‍മിനേറ്റ് ചെയ്തിട്ടുണ്ടെന്നും ഇനി ഒരിക്കലും അവര്‍ക്ക് സ്‌കൂളില്‍ പഠിപ്പിക്കാന്‍ സാധിക്കില്ലെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. അതേസമയം, സാമ്പത്തികമായി ഉയർന്ന നിലയിലുള്ളവരും ഉന്നത വിദ്യാഭ്യാസം നേടിയവരുമാണ് ഏലിയാമ്മയും മകനും മരുമകളും. മർദ്ദനമേറ്റ ഏലിയാമ്മ BDS വരെ പഠിച്ചിട്ടുണ്ട്. ഏലിയാമ്മയുടെ ഭർത്താവ് എൻജിനീയറായിരുന്നു. ഏലിയാമ്മയുടെയും ഭർത്താവിൻ്റെയും കുടുംബം സാമ്പത്തികമായി ഉയർന്ന നിലയിലുള്ളതാണ്. ഏലിയാമ്മയുടെ മകനും മഞ്ജുവിൻ്റെ ഭർത്താവുമായ ജയിംസ്, മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ മേഖലയിലാണ് ജോലി ചെയ്യുന്നത്. കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദധാരിയാണ് ജെയിംസ്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. ഡബിൾ എംഎക്കാരിയും ഹയർസെക്കൻഡറി അധ്യാപികയുമാണ് മഞ്ജു തോമസ്. അതേസമയം, തന്നെ മർദ്ദിക്കുന്നതിനു പിന്നിൽ ഒരു കാരണവുമില്ലെന്നും താനിവിടെനിന്ന് ഇറങ്ങിപ്പോകണമെന്നതാണ് ആവശ്യമെന്നും തേവലക്കരയിൽ മരുമകളുടെ ക്രൂരമായ ആക്രമണത്തിനു വിധേയയായ ഏലിയാമ്മ പറയുന്നു. ഇടിക്കുകയും അടിക്കുകയും ഇറങ്ങിപ്പോകാൻ പറയുകയും ചെയ്യാറുണ്ട്. കൂടാതെ കമ്പികൊണ്ട് അടിക്കാറുണ്ട്. തലമുടി ചുറ്റിപ്പിടിച്ച് തന്നെ താഴേക്ക് ഇടുമെങ്കിലും കുഞ്ഞുങ്ങളെ ഓർത്ത് ഒന്നും പറയില്ലെന്ന് ഏലിയാമ്മ പറയുന്നു. എന്നാൽ, നിലവിളക്കു കൊണ്ട് മകനെ ഒരിക്കൽ അടിച്ചിട്ടുണ്ട്. കൂടാതെ, തനിക്കു വൃത്തിയില്ലെന്നു പറഞ്ഞു മുറിയിൽനിന്നു വെളിയിൽ ഇറങ്ങാനോ അടുക്കളയിൽ പോകാനോ സമ്മതിക്കില്ലെന്നും ഏലിയാമ്മ പറയുന്നു. അതിനാൽ തന്നെ, മരുമകൾ സ്കൂളിൽ പോകുമ്പോഴാണു താൻ വെളിയിൽ ഇറങ്ങുന്നത്.

വീട്ടുജോലിക്കാരി ചോറ് മുറിയിൽ കൊണ്ടുവരും. കുഞ്ഞുങ്ങളെ എന്റെ അടുത്ത് വരാൻ സമ്മതിക്കാറില്ല. കുഞ്ഞുങ്ങൾ കൂടി ചീത്തയായി പോകുമെന്നാണ് മരുമകൾ പറയുന്നതെന്നും ഏലിയാമ്മ പറയുന്നു. അതേസമയം, സ്വന്തം അമ്മയേയും തന്നെയും ഭാര്യ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്യുമ്പോഴും, ജെയിംസ് എല്ലാം സഹിച്ചത് നാണക്കേട് ഭയന്നെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിനിടെ പലതവണ കുടുംബ പ്രശ്നം പൊലീസിന് മുന്നിലെത്തിയിരുന്നതായും നാട്ടുകാർ പറയുന്നു. ഭർത്താവിനും ഭർത്താവിന്റെ അമ്മക്കും മുന്നിൽ കൊടുംക്രൂരയാകുന്ന മഞ്ജു തോമസ് പൊലീസ് എത്തുന്നതോടെ ഇരവാദം ഉയർത്തി രക്ഷപ്പെടുകയാണ് പതിവ്. ഇതിനിടെ ജെയിംസിനെ പോക്സോ കേസിൽ കുടുക്കാനും ഇവർ ശ്രമിച്ചെന്നും ആരോപണമുണ്ട്. ജെയിംസ് വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. അരലക്ഷത്തിലേറെ രൂപ പ്രതിമാസം ശമ്പളമുണ്ട്. ഒരേക്കറിലേറെ വസ്തുവിൽ നിന്നുള്ള ആദായവും, വീടിനടുത്തുള്ള കടമുറിയുടെ വാടകയും എല്ലാം ചേർത്ത് മാസം നല്ലൊരു തുക വരുമാനമുണ്ട്. വീട്ടിലെ പൊതു ഉപയോ​ഗത്തിനുള്ള കാർ കൂടാതെ, ഭാര്യക്ക് സ്വന്തമായി മറ്റൊരു കാറും ജെയിംസ് വാങ്ങി നൽകിയിട്ടുണ്ട്. ആദ്യം വീടിന് തൊട്ടടുത്തുള്ള ഒരു CBSE സ്കൂളിലായിരുന്നു മഞ്ജു തോമസ് പഠിപ്പിച്ചിരുന്നത്. എന്നാൽ, അവിടെ നിന്നും ഇവരുടെ പെരുമാറ്റ ദൂഷ്യം കാരണം പറഞ്ഞുവിട്ടതാണ് എന്ന് നാട്ടുകാർ പറയുന്നു. പിന്നീടാണ് ജെയിംസ് പാർട്ടിക്കാരുമായി ഇടപെട്ട് ഇപ്പോൾ ജോലി ചെയ്തിരുന്ന സ്കൂളിൽ മഞ്ജുവിന് ജോലി വാങ്ങിക്കൊടുത്തത്. എന്തായാലും, ഏലിയാമ്മയെ മഞ്ജു ക്രൂരമായി ഉപദ്രവിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നില്ലെങ്കിൽ, അടുത്ത സമയത്ത് തന്നെ അവർ ഏലിയാമ്മയെ കൊലപ്പെടുത്തി ആ കുറ്റം ജെയിംസിന്റെ തലയിൽ കെട്ടിവെക്കുമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. കൂടാതെ, സ്വത്ത് തട്ടിയെടുക്കുക എന്നതായിരുന്നു യുവതിയുടെ ലക്ഷ്യം എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ ഏലിയാമ്മയും മകനും പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത മഞ്ജുവിനെ റിമാൻഡ് ചെയ്തിരിക്കുകയാണ്. നിലവിൽ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലേക്കാണ് മഞ്ജുവിനെ റിമാൻഡ് ചെയ്തിരിക്കുന്നത്. വയോധികയെ ആക്രമിക്കൽ, വധശ്രമം എന്നീ കുറ്റങ്ങളാണ് മഞ്ജു മോൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

B4 Admin

Recent Posts

ചൂതാട്ടത്തിന് പണം കണ്ടെത്താന്‍ 14 വിവാഹങ്ങള്‍. ഒടുവില്‍ യുഎസ് യുവതിക്ക് തടവും കോടികളുടെ പിഴയും

തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…

12 minutes ago

വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച നഗരസഭ പ്രതിപക്ഷ നേതാവ് ദീപക്കിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് തിരുവനന്തപുരം മേയര്‍ വി വി രാജേഷ്

തിരുവനന്തപുരം : കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നു കാട്ടി ദീപക് എസ്.പിക്ക്…

8 hours ago

ആകാശത്ത് നടുക്കുന്ന നിമിഷങ്ങള്‍. 17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു. പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ 110 യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ന്യൂഡല്‍ഹി : പട്നയില്‍ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തില്‍ വച്ച് മിന്നലേറ്റു. ഇടിമിന്നലില്‍ വിമാനത്തിന്റെ…

8 hours ago

എനിക്ക് പറയാനുള്ളതു കൂടി കേള്‍ക്കൂ…, രാജി സമര്‍പ്പിച്ചെന്ന തരത്തില്‍ പുറത്തു വന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന് ആര്‍. ശ്രീലേഖ

തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.…

9 hours ago