BIGGBOSS5

ഞാന്‍ ഉദ്ദേശിച്ച വിഷയമല്ല പുറത്ത് ചർച്ച ചെയ്യപ്പെട്ടത്; ഭാര്യയെ തല്ലുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ വിശദീകരണവുമായി അഖിൽ മാരാർ

ബിഗ് ബോസ് മലയാളം അഞ്ചാം പതിപ്പിൽ ഏറെ ചർച്ചാ വിഷയമായ കാര്യമായിരുന്നു അഖില്‍ മാരാർ ഭാര്യയെ തല്ലുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകൾ. ബിഗ് ബോസ് വീടിന് അകത്ത് മാത്രമല്ല, പുറത്തും ഇത് വലിയ വിമർശനങ്ങള്‍ക്ക് ഇടയാക്കി. ഇപ്പോഴിതാ ഇതിനെക്കുറിച്ച് തന്റെ ഭാഗം വ്യക്തമാക്കുകയാണ് അഖില്‍ മാരാർ.

കേരളത്തില്‍ നടക്കുന്ന ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു ഞാനും ശോഭയും അവിടെ സംസാരിച്ചുകൊണ്ടിരുന്നത്. ചെറിയ, ചെറിയ പ്രശ്നങ്ങളും വഴക്കുകളും അടികളുമൊക്കെ ഏത് ബന്ധത്തിലും ഉണ്ടാവാറുണ്ട്. കുടുംബ ബന്ധത്തിലും ഫ്രണ്ട്ഷിപ്പിലുമൊക്കെ ഇങ്ങനെ സംഭവിക്കാമെന്ന് അഖിൽ മാരാർ പറയുന്നു.

തന്റെ ജീവിതത്തില്‍ അഞ്ച് വർഷം മുന്‍പ് എപ്പോഴോ സംഭവിച്ച കാര്യമാണ് ഞാന്‍ പറഞ്ഞത്. അല്ലാതെ അതിനെ ഗ്ലോറിഫിക്കേഷന്‍ ചെയ്യുകയോ, ഭാര്യയെ ഇപ്പോഴും തല്ലുന്ന ആളാണെന്ന് പറയുകയോ ചെയ്തിട്ടില്ല. എന്തെങ്കിലും ഒരു പ്രത്യേക വിഷയത്തില്‍ ഞാനും എന്റെ ഭാര്യയും തമ്മില്‍ ഇതുവരെ വഴക്ക് ഉണ്ടായിട്ടില്ല. ഞാന്‍ കുറച്ച് വൈബ്രന്റായി നില്‍ക്കുന്ന ഒരു തർക്കത്തിന്റെ ഇടയ്ക്ക് അവള്‍ വന്ന് കയറിയപ്പോള്‍ അടിച്ചു പോയതാണെന്നും താരം വ്യക്തമാക്കി. അതേസമയം, ഭാര്യയും ഭർത്താവും എന്നല്ല ആരും ആരേയും അക്രമിക്കാനോ തല്ലാനോ പാടില്ല. സംസാരിക്കുകയും തർക്കിക്കുകയുമൊക്കെ ചെയ്യാം. അല്ലാതെ ആരെയും ശാരീരികമായി വേദനിപ്പിക്കരുത്. കൂടാതെ, മധു കേസുമായി ബന്ധപ്പെട്ട വിഷയത്തിലും ഷോയില്‍ വെച്ച് തന്നെ വിശദീകരണവും ക്ഷമയും നല്‍കിയിരുന്നു. ഞാന്‍ ഉദ്ദേശിച്ച വിഷയമല്ല പുറത്ത് ചർച്ച ചെയ്യപ്പെട്ടതെന്നും അഖില്‍ മാരാർ പറഞ്ഞു.

anaswara baburaj

Recent Posts

സോളാര്‍ സമരം വിഎസിന്‍റെ വാശിയിരുന്നു ! സമരം അവസാനിപ്പിക്കുന്നതില്‍ ഇരുകൂട്ടര്‍ക്കും തുല്യ ഉത്തരവാദിത്വമായിരുന്നു !” – ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ്

സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയതാണെന്ന മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകൻ ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ്. സമരം ഒത്തുതീര്‍പ്പാക്കാൻ…

5 mins ago

തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ മുക്കിയെന്ന ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ ! കോൺഗ്രസിനെ ആപ്പിലാക്കി എംപിയുടെ പ്രസംഗ വീഡിയോ പുറത്ത്

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ മുക്കിയെന്ന ആരോപണവുമായി കാസർഗോഡ് മണ്ഡലത്തിലെ സിറ്റിംഗ് എംപിയും സ്ഥാനാർത്ഥിയുമായ രാജ്മോഹൻ ഉണ്ണിത്താൻ. മണ്ഡലത്തിൽ…

1 hour ago

ധർമ്മവും നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് ചെയർമാൻ വത്സൻ തില്ലങ്കേരി ; മഹാഭാരതത്തിലെ ധർമ്മ സാന്നിധ്യം വ്യക്തമാക്കി നാലാമത് അഖില ഭാരതീയ മഹാവിഷ്ണു സത്ര വേദിയിലെ പ്രഭാഷണം

ധർമ്മവും നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നുവെന്നും ഇതിഹാസത്തിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ ധർമ്മം അതിൻ്റെ സാന്നിധ്യം അറിയിച്ചിരുന്നുവെന്നും…

1 hour ago

കാലാവസ്ഥ മോശമാകുന്നു !കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം : മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരളാ തീരത്ത് മത്സ്യബന്ധനം…

2 hours ago

ബിജെപിക്ക് 272 സീറ്റുകൾ കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? പ്ലാൻ ബി ജൂൺ നാലിന് പുറത്തെടുക്കുമോ ? ചോദ്യങ്ങൾക്ക് കലക്കൻ മറുപടി നൽകി അമിത് ഷാ

ദില്ലി : ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ ലോകം ചർച്ച ചെയ്യുന്നത്.…

2 hours ago