Sunday, December 21, 2025

കോടതി എന്ത് പറയും? മദ്യനയ കേസിൽ കെജ്‌രിവാളിന്റെ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജിയിൽ വിധി ഇന്ന്; ദില്ലി മുഖ്യമന്ത്രിക്ക് ഇന്ന് നിർണായകം

ദില്ലി: മദ്യനയ അഴിമതി കേസിൽ ഇ.ഡി അറസ്റ്റ് ചോദ്യം ചെയ്തുള്ള ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ ഹർജിയിൽ വിധി ഇന്ന്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ദില്ലി ഹൈക്കോടതിയാണ് വിധി പറയുക. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജയിൽവാസം തുടരുമോ മോചനം ലഭിക്കുമോയെന്നത് കെജ്‍രിവാളിനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്.

ബുധനാഴ്ചയാണ് കെജ്‍രിവാളിന്‍റെ ഹർജി വാദം പൂർത്തിയായി വിധി പറയാൻ മാറ്റിയത്. മദ്യനയ കേസിൽ അറസ്റ്റിലായ ബി.ആർ.എസ് നേതാവ് കെ.കവിതയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കവിതയെ ഇന്ന് ദില്ലിറോസ് അവന്യൂ കോടതിയിൽ ഹാജരാക്കും. ഇടക്കാല ജാമ്യം തേടിയുള്ള കവിതയുടെ ഹർജി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ഏപ്രില്‍ 15 വരെ കെജ്‌രിവാള്‍ തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരിക്കും.

Related Articles

Latest Articles