Categories: General

സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടും; 20 ലക്ഷം അക്കൗണ്ടുകളെ പടിക്ക് പുറത്താക്കി വാട്ട്സ്ആപ്പ്; കാരണം ഇതാണ്

ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് ഓഗസ്റ്റിൽ മാത്രം ഇന്ത്യയിൽ നിരോധിച്ചത് 20 ലക്ഷത്തിലധികം അക്കൗണ്ടുകൾ. വാട്‌സ്‌ആപ്പിന്റെ പ്രതിമാസ കംപ്ലൈന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദുരുപയോഗം തടയുക എന്നതാണ് നിരോധനം സംബന്ധിച്ച വാട്‌സ്‌ആപ്പിന്റെ വിശദീകരണം നൽക്കുന്നത്. ആഗസ്റ്റില്‍ വാട്ട്സ്ആപ്പിന് 420 പരാതി റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായും പ്രതിമാസ കംപ്ലയിന്‍സ് റിപ്പോര്‍ട്ട് വെളിപ്പെടുത്തി.

20,70,000 വാട്‌സ്‌ആപ്പ് ആക്കൗണ്ടുകള്‍ നിരോധിച്ചതിനുള്ള പ്രധാന കാരണം ബള്‍ക്ക് മെസ്സേജുകളുടെ അനധികൃത ഉപയോഗമാണ്. പ്ലാറ്റ്‌ഫോമിലെ മോശം പെരുമാറ്റം തടയാന്‍ ആപ്പ് ടൂള്‍സും റിസോഴ്‌സും ഉപയോഗിക്കുന്നുണ്ടെന്ന് വാട്‌സ്‌ആപ്പ് അതിന്റെ സപ്പോര്‍ട്ടിങ് പേജില്‍ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളെ സമീപിക്കുന്ന ഭൂരിഭാഗം ഉപയോക്താക്കളും ഒന്നുകില്‍ അവരുടെ അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നത് അവരെ നിരോധിക്കുന്നതിനുള്ള നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണെന്ന്, വാട്ട്സ്ആപ്പ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

വാട്സ്ആപ്പിൽ ഇത്തരത്തിൽ ബ്ലോക്ക് ചെയ്യപ്പെടാതിരിക്കാനായി വാട്സ്ആപ്പ് അക്കൌണ്ട് ബിസിനസ് കാര്യങ്ങൾക്കായി ഉപയോഗിക്കുകയോ ബൾക്ക് മെസേജുകൾ അയക്കുകയോ ചെയ്യരുത്. ഇത് കൂടാതെ വാട്സ്ആപ്പിന്രെ പേരിൽ ഉള്ള ജിബി വാട്സ്ആപ്പ് പോലുള്ള ആപ്പുകൾ ഉപയോഗിക്കുന്ന അക്കൌണ്ടുകളും നിരോധിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

admin

Share
Published by
admin

Recent Posts

തൃശൂർ പൂരം വിവാദം ! തൃശൂർ പോലീസ് കമ്മീഷണർ അങ്കിത് അശോകനെ സ്ഥലം മാറ്റി ; ആർ. ഇളങ്കോ പുതിയ കമ്മീഷണർ

തൃശൂര്‍ പൂരം വിവാദത്തില്‍ തൃശൂര്‍ കമ്മിഷണര്‍ അങ്കിത് അശോകനെ സ്ഥലം മാറ്റി. പകരം ആര്‍.ഇളങ്കോ തൃശൂര്‍ കമ്മീഷണറാകും. അങ്കിത് അശോകന്…

9 mins ago

മൂന്നാം മോദി സർക്കാർ ! മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് തീരുമാനമായി !സുപ്രധാന വകുപ്പുകളിൽ മാറ്റമില്ല; സുരേഷ് ഗോപിക്ക് പെട്രോളിയം, സാംസ്‌കാരിക- ടൂറിസം വകുപ്പുകളുടെ സഹമന്ത്രി സ്ഥാനം

മൂന്നാം നരേന്ദ്രമോദി സര്‍ക്കാരില്‍ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് തീരുമാനമായി. ആഭ്യന്തര, പ്രതിരോധ വകുപ്പുകളിൽ മാറ്റമുണ്ടാകില്ല. വിദേശകാര്യ മന്ത്രിയായി എസ്. ജയശങ്കര്‍…

50 mins ago

മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ നരേന്ദ്രമോദിക്ക് അഭിനന്ദനവുമായി മോഹൻലാൽ; സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത സുരേഷ് ഗോപിക്കും ജോർജ് കുര്യനും അഭിനന്ദനം

തുടർച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ നരേന്ദ്രമോദിക്ക് അഭിനന്ദനവുമായി നടൻ മോഹൻലാൽ. കേന്ദ്ര സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത…

2 hours ago