ലോകത്തെ 5 വന്‍കിട കമ്പനി സിഇഒമാരുമായി കൂടിക്കാഴ്ച നടത്തി മോദി; ക്വാല്‍കോം 5ജി ഇന്ത്യയിൽ വരും?

Qualcomm CEO

0
Qualcomm CEO

ന്യൂയോര്‍ക്ക്: സന്ദര്‍ശനത്തിനായി അമേരിക്കിയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്വാല്‍കോം, ബ്ലാക്ക് സ്റ്റോണ്‍ ഉള്‍പ്പടേയുള്ള ലോകത്തെ തന്നെ 5 വന്‍കിട കമ്പനി മേധാവികളുമായി കൂടിക്കാഴ്ച നടത്തിയത്. ഡിജിറ്റല്‍വല്‍ക്കരണ പദ്ധതികളില്‍ ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ക്വാല്‍കോം സിഇഒ ആഗ്രഹം പ്രകടിപ്പിച്ചുവെന്നും ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇന്ത്യയിലെ 5 ജി സാങ്കേതിക വിദ്യയും ഡിജിറ്റൽ ഇന്ത്യയുമായി ബന്ധപ്പെട്ട പദ്ധതികളുമാണ് ക്വാൽകോം സിഇഒ ക്രിസ്റ്റ്യാനോ അമോനും നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായത്. രണ്ട് മേഖലയിലും ഇന്ത്യയുമായി സഹകരിക്കാന്‍ താല്‍പര്യമുണ്ടെന്ന് ക്രിസ്റ്റ്യാനോ അമോന മോദിയെ അറിയിച്ചു. ഇന്ത്യന്‍ വിപണിക്കുവേണ്ടി ഉത്പാദിപ്പിക്കാന്‍ മാത്രമല്ല, മറ്റ് രാജ്യങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനും ഇന്ത്യക്ക് ഇത് അനുകൂല സമയമായതിനാല്‍ ഇന്ത്യയെ ഒരു വലിയ കയറ്റുമതി വിപണിയായി താന്‍ കാണുന്നുവെന്നും അമോന്‍ പറഞ്ഞു.