എറണാകുളം: സ്ത്രീകളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്ന അശ്ലീല വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ഉന്നതരും . അങ്കമാലി ഐഎം പുരയിൽ യുവതിയുടെ ചിത്രം രഹസ്യമായി ചിത്രീകരിച്ച് അശ്ലീല വാട്‌സാപ്പ് ഗ്രൂപ്പിൽ ഇട്ട് സിപിഎം പ്രവർത്തകൻ. സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ബിജുവാണ് ഇത്തരത്തിലൊരു പ്രവൃത്തി ചെയ്തത്. താനാണ് സമൂഹ മാദ്ധ്യമത്തിൽ ചിത്രം പങ്കുവച്ചതെന്ന് ബിജു കുറ്റസമ്മതം നടത്തുന്നതിന്റെ ശബ്ദരേഖ പുറത്ത്.
പോലീസിൽ പരാതി നൽകിയ യുവതിയുടെ ഭർത്താവിനെ സ്വാധീനിക്കാൻ ബിജു ഫോണിൽ വിളിച്ചപ്പോഴാണ് ചിത്രം എടുത്ത് പ്രചരിപ്പിച്ചത് ഇയാൾ സമ്മതിക്കുന്നത്. താൻ ആണ് ചിത്രം പകർത്തി ഗ്രൂപ്പുകളിൽ അയച്ചതെന്നും ചെയ്തത് തെറ്റാണെന്നുമാണ് ബിജു പറയുന്നത്.
ബിജുവിന്റെ ഫോൺ നമ്പറിൽ നിന്നായിരുന്നു ചിത്രങ്ങൾ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ അയച്ചത്. സംഭവത്തിൽ യുവതിയും കുടുംബവും സൈബർ പോലീസിൽ പരാതിപ്പെട്ടിരുന്നെങ്കിലും ഉദ്യോഗസ്ഥർ നടപടികൾ എടുത്തിരുന്നില്ല. പിന്നാലെ കുടുംബം മുഖ്യമന്ത്രിയ്‌ക്കും പരാതി നൽകിയിരുന്നു. ഇതിനിടെയാണ് ശബ്ദ സന്ദേശം പുറത്ത് വന്നിരിക്കുന്നത്. പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട യുവതിക്ക് നീതി നിഷേധിക്കുന്നു എന്നാണ് പരാതി.
അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…
‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…