Thursday, December 18, 2025

ജോലിക്കിടെ ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയപ്പോൾ കണ്ടത് മകൾ ആണ്‍സുഹൃത്തിനൊപ്പം നിൽക്കുന്നത് ! തെലങ്കാനയിൽ അമ്മ 19-കാരിയെ കഴുത്ത് ഞെരിച്ച് കൊന്നു !

ആണ്‍സുഹൃത്തിനൊപ്പം വീട്ടില്‍ കണ്ടതിനെത്തുടർന്ന് 19-കാരിയെ അമ്മ സാരി കഴുത്തിൽ ചുറ്റി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. തെലങ്കാന ഇബ്രാഹിംപട്ടണം സ്വദേശിനി ഭാര്‍ഗവിയെയാണ് അമ്മ ജംഗമ്മ കൊലപ്പെടുത്തിയത്. ഭാര്‍ഗവിക്കായി കുടുംബം വിവാഹം ആലോചനകൾ തേടിക്കൊണ്ടിരിക്കുകയായിരുന്നു.

ജോലിക്കിടെ ജംഗമ്മ ഉച്ചഭക്ഷണത്തിനായി ഇന്ന് വീട്ടിലെത്തിയപ്പോഴാണ് മകള്‍ക്കൊപ്പം ആണ്‍സുഹൃത്തിനെ വീട്ടില്‍ കണ്ടത്. ഈ സമയം മറ്റാരും വീട്ടിലില്ലായിരുന്നു. ഉടൻ തന്നെ ജംഗമ്മ ഭാർഗവിയുടെ ആണ്‍സുഹൃത്തിനെ വീട്ടില്‍നിന്ന് ഇറക്കി വിട്ടു . പിന്നാലെ മകളെ തല്ലുകയും സാരി കഴുത്തില്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്തു.

ഭാര്‍ഗവിയെ അമ്മ മര്‍ദിക്കുന്നതും കൊലപ്പെടുത്തുന്നതും ഇളയ സഹോദരൻ ജനലിലൂടെ കണ്ടിരുന്നു. കുട്ടി വിളിച്ച് പറഞ്ഞതു പ്രകാരം വിവരമറിഞ്ഞ പോലീസ് സംഭവ സ്ഥലത്തെത്തിയ പോലീസ് ജംഗമ്മയെ കസ്റ്റഡിയിലെടുത്തു.

Related Articles

Latest Articles