ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
ദില്ലി : മധ്യപ്രദേശിൽ ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുമെന്നും ഛത്തീസ്ഗഡിൽ കോൺഗ്രസ് ഭരണം തുടരുമെന്നുമാണ് പുറത്തുവന്ന എക്സിറ്റ് പോളുകളിൽ ഭൂരിഭാഗവും പ്രവചിച്ചത്. കോൺഗ്രസ് ഭരണത്തിൽ പൊറുതിമുട്ടിയ രാജസ്ഥാൻ ജനത തങ്ങളുടെ രക്ഷകരായി ബിജെപിയെ തെരഞ്ഞെടുക്കും എന്നതിൽ സംശയമൊന്നുമുണ്ടായിരുന്നില്ല. കോൺഗ്രസിന്റെ അമിത ആത്മവിശ്വാസം എക്സിറ്റ് പോളുകളിൽ പ്രതിഫലിച്ചപ്പോൾ അന്തിമ ഫലം ബിജെപിക്കൊപ്പം നിന്നു. നാലിൽ മൂന്നിടത്തും ബിജെപി ജയിച്ചപ്പോൾ കോൺഗ്രസ് ജയം തെലുങ്കാനയിൽ മാത്രമായി ഒതുങ്ങി.
ബിജെപിയുടെ കേന്ദ്രീകൃത നേതൃത്വത്തിന്റെ വിജയമാണ് ഇന്നുണ്ടായതെന്ന് നിസംശയം പറയാം . പാർട്ടിയിലെ ഭിന്നതകളെ ദേശീയ നേതൃത്വം നിശബ്ദരാക്കി. ജയിക്കാവുന്ന സ്ഥാനാർത്ഥികളെ ഗ്രൂപ്പിന് അതീതമായി നിർത്തിയപ്പോൾ ജനഹിതം അനുകൂലമായി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തന്ത്രങ്ങൾ മെനഞ്ഞപ്പോൾ അവ ബിജെപി ദേശീയ അദ്ധ്യക്ഷനായ ജെപി നദ്ദയിലൂടെ പ്രാവർത്തികമായി. ഒരിടത്തും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ മോദി നായകനായി മുന്നിൽ നിന്ന് നയിച്ച തെരഞ്ഞെടുപ്പിൽ നാലിൽ മൂന്ന് സംസ്ഥാനത്തിലും പാർട്ടി വെന്നിക്കൊടി പായിച്ചപ്പോൾ ഈ നീക്കം പരിപൂർണ്ണ വിജയമായി എന്നുവേണം കരുതാൻ. കേന്ദ്രമന്ത്രിമാരും എംപിമാരും മത്സര രംഗത്തുണ്ടായപ്പോൾ ആരാണ് നയിക്കേണ്ടത് എന്ന കാര്യം ഒരിക്കൽ പോലും ബിജെപി. കേന്ദ്ര നേതൃത്വം തുറന്നു പ്രഖ്യാപിച്ചില്ല. നരേന്ദ്ര മോദി മാത്രമായിരുന്നു ബിജെപിയുടെ മുമ്പിൽ ഉണ്ടായിരുന്നത്. അതേസമയം സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കാണുന്ന നേതാക്കളെ എല്ലാവരെയും ഒപ്പം നിർത്താനായതാണ് ബിജെപിക്ക് വലിയ നേട്ടമായി
അതേസമയം മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാൻ മുഖ്യമന്ത്രി കസേരയിൽ എത്താൻ സാധ്യത ഏറുകയാണ്. അങ്ങനെങ്കിൽ അഞ്ചാം തവണയാകും ചൗഹാൻ മുഖ്യമന്ത്രി പദവിയിലെത്തുക. രാജസ്ഥാനിൽ മുഖ്യമന്ത്രി വസുന്ധരാ രാജ സിന്ധ്യയ്ക്കാണ് സാധ്യത.
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…
ശ്രീനിവാസൻ എന്ന മഹാനായ കലാകാരന് ഹൃദയപൂർവ്വമായ ആദരാഞ്ജലി. അദ്ദേഹത്തിന്റെ അഭിനയ ജീവിതവും മലയാള സിനിമയ്ക്ക് നൽകിയ അമൂല്യ സംഭാവനകളും ഈ…
മുംബൈ: അടുത്ത കൊല്ലം നടക്കുന്ന ടി20 ലോകകപ്പിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം…
തിരുവനന്തപുരത്തിന്റെ വീഥികളെ കലയുടെയും ചർച്ചകളുടെയും കേന്ദ്രമാക്കി മാറ്റിയ മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. കിലോമീറ്ററുകൾ താണ്ടി എത്തുന്ന ഡെലിഗേറ്റുകളും, തിയേറ്ററുകൾക്ക്…